Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാകിസ്താനില്‍ മൂന്ന് ക്രിസ്ത്യന്‍ സ്ത്രീകളെ നഗ്‌നരാക്കിയശേഷം തെരുവിലുടെ നടത്തിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ലാഹോര്‍ ഹൈക്കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും കസൂര്‍ ജില്ലാ ജഡ്ജിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.
സാദിഖ് മാസിഹ് എന്നയാളുടെ മക്കളുടെ ഭാര്യമാരാണ് ക്രൂരതക്കിരയായത്. പ്രദേശത്തെ ജന്മിയായ മുഹമ്മദ് മുനീറും കൂട്ടാളികളും ഇവരെ ക്രൂരമായി മര്‍ദിച്ചശേഷം നഗ്‌നരാക്കി തെരുവിലൂടെ നടത്തിച്ചെന്നാണ് കേസ്.
ആയുധവുമായി സാദിഖിന്റെ വീട്ടിലെത്തിയ സംഘം സ്ത്രീകളെ അതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
Leave a Reply