Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 12, 2026 10:05 am

Menu

Published on December 31, 2014 at 5:21 pm

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ് ; ഒരു ബി എസ് എഫ് ജവാൻ കൊല്ലപ്പെട്ടു

pakistan-violates-ceasefire-again-bsf-jawan-killed-in-samba-district-of-jammu-and-kashmir

ശ്രീനഗര്‍ : കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെയുണ്ടായ പാക്ക് വെടിവെയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു.ജമ്മു കശ്മീരിലെ സാംബാ സെക്ടറിലാണ് വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പില്‍ മറ്റൊരു ജവാന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചെങ്കിലും പാക് സൈന്യം നിര്‍ത്താതെ വെടിവെപ്പ് തുടരുകയായിരുന്നു. അതിര്‍ത്തിയില്‍ ഇപ്പോഴും രൂക്ഷമായ വെടിവയ്പ് തുടരുകയാണ്. ഒരാഴ്ചയ്ക്കിടെ ആറാം തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. കഴിഞ്ഞ ദിവസം ജമ്മു ജില്ലയിലെ പല്ലൻവാലാ സെക്ടറിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ സൈനികനു പരുക്കേൽക്കുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News