Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 5:02 pm

Menu

Published on December 19, 2014 at 11:04 am

പാകിസ്ഥാൻ തിരിച്ചടി തുടങ്ങി; 57 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

pakistani-army-retaliates-to-peshawar-attack-kills-57-taliban-terrorists-in-airstrikes

ഇസ്ലാമാബാദ്: പെഷാവറിലെ സ്കൂളില്‍ ഭീകരര്‍ കുട്ടികളെ കൂട്ടക്കുരുതി ചെയ്തതിന് പ്രതികാരമായി പാക്കിസ്താന്‍ സേന ശക്തമായി തിരിച്ചടി തുടങ്ങി. വ്യാഴാഴ്ച താലിബാനെതിരെ നീക്കം ശക്തമാക്കിയ പാക് സൈന്യം 57 തീവ്രവാദികളെ വധിച്ചു.തിരാഹ് താഴ്‌വരയിലെ ഖൈബര്‍ മേഖലയില്‍ 20 വ്യോമാക്രമണങ്ങളാണ് പാക്ക് സേന നടത്തിയത്. ഖൈബറിലെ ബരയിലാണ് പെഷവാര്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ക്ക് പരിശീലനം ലഭിച്ചത് എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വ്യോമാക്രമണം നടത്തിയത്. പെഷാവറിന് സമീപമുള്ള സ്ഥലമാണ് കൈബര്‍. ആക്രമണം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പെഷവാറിലെ സൈനിക സ്കൂളിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ 132 സ്കൂൾ കുട്ടികളടക്കം 148 പേർ കൊല്ലപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് പാകിസ്ഥാൻ ആക്രമണം ശക്തമാക്കിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News