Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:42 am

Menu

Published on October 8, 2013 at 10:46 am

മലാലയ്ക്ക് വീണ്ടും താലിബാൻറെ വധഭീഷണി

pakistani-taliban-vow-to-attack-malala-yousafzai-again

ഇസ്‌ലാമാബാദ്‌:അവസരം കിട്ടിയാല്‍ മലാല യൂസഫ്‌ സായിയെ വീണ്ടും ആക്രമിക്കുമെന്ന്‌ താലിബാന്‍. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനു മലാലയും പരിഗണിക്കപ്പെടുന്നുണ്ടെന്ന വാര്‍ത്തക്കിടെയാണു താലിബാൻറെ ഭീഷണി.
ഇസ്ലാമിനെ ലക്ഷ്യം വയ്ക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു എന്ന കുറ്റമാണ് താലിബാന്‍ വക്താവ് ഷാഹിദുല്ല ഷാഹിദ് ആണ് മലാലയെ ആക്രമിക്കാനുള്ള കാരണമെന്ന് പറയുന്നു.
മലാല ഇസ്ലാമിനെ പരിഹസിച്ചുവെന്ന് ഷാഹിദ് ആരോപിച്ചു. വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തിയതിനല്ല മലാലയെ ആക്രമിച്ചതെന്നും ഇനി അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും മലാലയെ കൊല്ലുമെന്നും അത് തങ്ങള്‍ക്ക് അഭിമാനകരമാണെന്നും ഇയാള്‍ പറഞ്ഞു. സ്ത്രീകളെ കൊല്ലുന്നത് ഇസ്ലാം നിരോധിച്ചിട്ടുണ്ട് എന്നാല്‍ മതത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെ കൊല്ലമെന്നും താലിബാന്‍ പറഞ്ഞു. മലാലയ്ക്ക് സമാധാനത്തിന് നൊബേല്‍ സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യത്തിലാണ് താലിബാൻറെ മുന്നറിയിപ്പ് പുറത്തു വരുന്നത്

Loading...

Leave a Reply

Your email address will not be published.

More News