Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2026 10:04 pm

Menu

Published on October 20, 2016 at 10:46 am

ആറ് ഇന്ത്യൻ നഗരങ്ങള്‍ ലക്ഷ്യമിട്ട് പാക് ഭീകരർ വരുന്നു…ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്രം…!!

pakistans-deep-state-readies-plan-to-target-six-indian-cities

ന്യൂഡൽഹി : ഇന്ത്യയിലെ ആറ് പ്രമുഖ നഗരങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ വരുന്നതായി റിപ്പോർട്ട്. ഇതിനായി പാകിസ്ഥാൻ പാക് ചാരസംഘടനയായ ഐ എസ് ഐ ഭീകരസംഘടനകളുടെ സഹായം തേടിയെന്ന് റിപ്പോർട്ട്. ഓപ്പറേഷൻ ക്ലീൻ ഹാർട്ട് എന്നാണ് ഇതിന് ഇവർ പേ‌രിട്ടിരിക്കുന്നത്. ദേശീയ മാധ്യമങ്ങ‌ളാണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.ഉറി ഭീകരാക്രമണത്തിനു മറുപടിയായി നിയന്ത്രണ രേഖ മറികടന്നു പാക്ക് അധിനിവേശ കശ്മീരിലെ ഭീകരരുടെ ലോഞ്ച് പാഡുകൾ ഇന്ത്യൻ സേന ആക്രമിച്ചതിനു തിരിച്ചടി നൽകുന്നതിനാണു പാക്കിസ്ഥാന്റെ നീക്കം.ഏതൊക്കെ നഗരങ്ങളാണു ഭീകരർ ലക്ഷ്യമിടുന്നതെന്നു പുറത്തുവന്നിട്ടില്ല. ബംഗ്ലദേശിലെ ഭീകരസംഘടനയായ ജമാഅത്തെ ഇസ്‌ലാമിയുടെ പേരാണു റിപ്പോർട്ടിൽ ഉള്ളത്.വിശദാംശങ്ങൾ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര സർക്കാരിനു കൈമാറി.എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പുലർത്തണമെന്നു കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. മാത്രമല്ല,പൊതു സ്ഥലങ്ങളിലും മതപരമായി പ്രാധാന്യമുള്ള സ്ഥലങ്ങളിലും സുരക്ഷ വർധിപ്പിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങൾ ആക്രമിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഭീകരർക്ക് ബംഗ്ലദേശിലെ താവളങ്ങളിൽ ഈ വർഷം മാർച്ച് 15നും ജൂലൈ 31നും ഇടയിൽ പരിശീലനം നൽകിയിരുന്നുവെന്ന വിവരവും രഹസ്യാന്വേഷണ ഏജൻസികൾക്കു ലഭിച്ചിരുന്നു. 12 ഭീകരര്‍ക്കു പരിശീലനം നൽകിയെന്നാണു വിവരം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News