Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വെസ്റ്റ് ബാങ്ക്: എന്നും പാലസ്തീൻ- ഇസ്രയേൽ വംശീയ വൈരാഗ്യത്തിന്റെ കഥ മാത്രമേ നാം കേട്ടിട്ടുള്ളൂ.. എന്നാല്‍ അതിനെയെല്ലാം കാറ്റിൽ പറത്തിയ ഒരു സംഭവമിതാ…വെസ്റ്റ് ബാങ്കിലെ അബുദിസ് എന്ന സ്ഥലത്തിന് അടുത്തുള്ള കുടിയേറ്റ സെറ്റില്‍മെന്‍റിലാണ് സംഭവം നടന്നത്. ഇവിടെ ഒരു സംഘര്‍ഷത്തിന് നടുക്ക് കുടുങ്ങിയ ഇസ്രയേലി വനിതാ പോലീസിനെ അവിടുത്തെ പാലസ്തീന്‍ ചെറുപ്പക്കാര്‍, ഉപദ്രവിക്കാന്‍ എത്തിയവരില്‍ നിന്നും രക്ഷിച്ച് അഭയം കൊടുത്തു.
ഈ രംഗം ഒരു ഇസ്രയേല്‍ പത്രത്തിലെ ഫോട്ടോഗ്രാഫറായ ഷൗള്‍ ഗോലോണ്‍ പകര്‍ത്തി പുറം ലോകത്തെ കാണിച്ചു. ചിത്രം ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലായി മാറുകയാണ്. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ അനധികൃതമായി കയ്യേറി എന്ന് യുഎന്‍ പോലും പറഞ്ഞ അഷ് കോഡേഷ് എന്ന സ്ഥലത്തേ ഔട്ട് പോസ്റ്റിന് സമീപമാണ് സംഭവം.
പ്രദേശികവാസികളായ പാലസ്തീനികളും, ഇസ്രയേല്‍ കുടിയേറ്റകരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഉള്ള സ്ഥലമാണ് ഇവിടം. ഇവിടുത്തെ ചില ഇസ്രയേലി കുടിയേറ്റക്കാര്‍ ആക്രമാസക്തരായപ്പോള്‍ പോലീസ് ഇടപെടുകയായിരുന്നു. എന്നാല്‍ ഇവര്‍ കല്ലേറു തുടങ്ങി. ഇതോടെ ചിതറിയ പോലീസ് സംഘത്തിലെ പോലീസുകാരി ജനക്കൂട്ടത്തില്‍ അകപ്പെട്ടു. എന്നാല്‍ ജനക്കൂട്ടത്തിന്റെ കല്ലേറില്‍ നിന്നും ഇവരെ കൂടുതല്‍ പോലീസ് എത്തുംവരെ സംരക്ഷിച്ചത് രണ്ട് പാലസ്തീന്‍ ചെറുപ്പക്കാരാണ്. ഇതില്‍ ഒരാള്‍ പാലസ്തീനിലെ മനുഷ്യാവകാശ സംഘടനയായ ആര്‍എച്ച്ആറിന്റെ പ്രവര്‍ത്തകന്‍ സക്കറിയാ സദ്ദയാണ്.
Leave a Reply