Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2026 8:29 am

Menu

Published on October 12, 2016 at 8:13 am

ജയലളിത മുഖ്യമന്ത്രിയായി തുടരും;വകുപ്പുകള്‍ പനീര്‍സെല്‍വത്തിന്;ഗവര്‍ണറുടെ ഉത്തരവ് പുറത്തിറങ്ങി

panneerselvam-gets-chief-minister-jayalalithaas-portfolios

ചെന്നെെ:തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വഹിച്ചിരുന്ന എല്ലാ വകുപ്പുകളും ധനമന്ത്രി പനീര്‍സെല്‍വത്തിന് കൈമാറി.തമിഴ്‌നാട് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവാണ് മുഖ്യമന്ത്രി വഹിച്ചിരുന്ന ആഭ്യന്തരം, റവന്യു, പൊതുഭരണം തുടങ്ങിയവയുടെ ചുമതല പനീര്‍സെല്‍വത്തിനു നല്‍കി ഉത്തരവിറക്കിയത്.ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിതയുടെ ചികിത്സ നീളുന്നതിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ ഉത്തരവ്.

ജയലളിത തന്നെ മുഖ്യമന്ത്രിയായി തുടരണമെന്നും ഉത്തരവിലുണ്ട്. രോഗം സുഖപ്പെട്ട് അധികാരം ഏറ്റെടുക്കുന്നത് വരെ തല്‍സ്ഥിതി തുടരണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.ജയലളിതയുടെ ഉപദേശപ്രകാരമാണ് ചുമതലകള്‍ കൈമാറാന്‍ തീരുമാനിച്ചതെന്നാണ് പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, കാവേരി പോലുള്ള വിഷയങ്ങളില്‍ തിരുമാനമെടുക്കാന്‍ താത്കാലിക മുഖ്യമന്ത്രിയെ ഉടന്‍ തന്നെ ആവശ്യാമാണെന്ന് പ്രതിപക്ഷം ആവശ്യമുന്നയിക്കുകയുണ്ടായി.

അതിനിടെ, ജയലളിത അതിതീവ്ര വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരന്തര നിരീക്ഷണത്തില്‍ തുടരുകയാണ്. ആരോഗ്യനില അനുസരിച്ച് ശ്വസന സഹായി ക്രമീകരിക്കുന്നുണ്ട്. അണുബാധ നിയന്ത്രിക്കാനുള്ള ചികിത്സകള്‍ പുരോഗമിക്കുകയാണ്. ഫിസിയോതെറപ്പി തുടരുന്നുണ്ട്.വിദേശ ഡോക്ടറും കിംസിലെ ഡോക്ടര്‍മാരും ചികിത്സകള്‍ക്ക് നേതൃത്വം നല്‍കുന്നു. ആശുപത്രി അധികൃതരില്‍നിന്ന് പുതിയ വാര്‍ത്താകുറിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News