Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: പ്രശസ്ത ചലച്ചിത്ര നടന്‍ പറവൂര്‍ ഭരതന്‍ (86) അന്തരിച്ചു.വാർദ്ധക്യസഹജരോഗങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ഇന്നു രാവിലെ 6.30ഓടെ പറവൂരിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. നാടക വേദിയില്‍ നിന്നാണ് പറവൂര്‍ ഭരതന്‍ സിനിമയില്‍ എത്തിയിരുന്നത്. കൊച്ചിയിലെ നോര്‍ത്ത് പറവൂരിലുള്ള വാവക്കാട് ആണ് ജനനം. അച്ഛന്‍ മരിച്ചതിനു ശേഷം പഠനം നിര്‍ത്തേണ്ടി വന്ന ഇദ്ദേഹം പിന്നീട് നാടകരംഗത്തേക്ക് കടന്നു. 1951ല്‍ പുറത്തിറങ്ങിയ രക്തബന്ധമാണ് ആദ്യ ചിത്രം. വില്ലനായും, സ്വഭാവനടനായും, ഹാസ്യതാരമായും ഇദ്ദേഹം നിരവധി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.തുടര്‍ന്ന് 250 ഓളം സിനിമകളില്‍ ഇദ്ദേഹം അഭിനയിച്ചു.ഹാസ്യനടനായും, വില്ലനായും, സ്വഭാവനടനായുമൊക്കെ പറവൂര്‍ ഭരതനെന്ന നടന്‍ വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങി. 2009ല്‍ പുറത്തിറങ്ങിയ ‘ചങ്ങാതിക്കൂട്ടം’ ആണ് അവസാന ചിത്രം.തങ്കമണിയാണ് ഭാര്യ. പ്രദീപ്, മധു, അജയന്‍, ബിന്ദു എന്നിവര്‍ മക്കളാണ്.
Leave a Reply