Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2026 10:10 pm

Menu

Published on January 12, 2015 at 10:29 am

പാരീസില്‍ ദേശീയ ഏകതാറാലി; സമാധാനത്തിനായി കൈകോർത്ത് ലോകം

paris-displays-defiance-with-huge-rally

പാരീസ്: ലോകത്തിൽ സമാധാനവും ഐക്യവും പുലരട്ടെയെന്നാശംസിച്ച് പാരീസില്‍ ദേശീയ ഏകതാറാലി. അൻപതിലധികം രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ നേതൃത്വം നൽകിയ റാലിയിൽ 13 ലക്ഷത്തോളം പേർ പങ്കെടുത്തു. ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിക്കെതിരെയാണ് ലോകനേതാക്കൾ കൈകോർത്തത്. വർണ-വർഗ-മത വ്യത്യാസമില്ലാതെ ജനലക്ഷങ്ങളാണ് റാലിയിൽ പങ്കെടുത്തത്. ഭീകരത ഇല്ലായ്മ ചെയ്യാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ലോകനേതാക്കള്‍ ആഹ്വാനം ചെയ്തു . ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചെല മെര്‍ക്കല്‍, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ, പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്,തുടങ്ങിയ പ്രമുഖരുടെ നേതൃത്വത്തിലായിരുന്നു റാലി. മാർച്ചിനോടനുബന്ധിച്ച് പാരീസിലും പരിസരങ്ങളിലും കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ലാ റിപ്പബ്ലിക്ക് ചത്വരത്തില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ലാ നേഷന്‍ ചത്വരത്തിന് മുന്നിലാണ് അവസാനിച്ചത്. പാരീസിലെ സമാധാന റാലിയോട് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ സമാധാന റാലികൾ നടന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News