Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. നോട്ട് പിന്‍വലിച്ച സംഭവം സഭയെ പ്രക്ഷുബ്ദമാക്കിയേക്കും. നോട്ട് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് രാജ്യസഭാകക്ഷി നേതാവ് ആനന്ദ് ശര്‍മയും കശ്മീര്‍ പ്രക്ഷോഭവും അനുബന്ധ വിഷയങ്ങളും ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ രാജ്യസഭാകക്ഷി ഉപനേതാവ് ഗുലാംനബി ആസാദും നോട്ടീസ് നല്‍കിയിട്ടുണ്ട്.
സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചര്‍ച്ചചെയ്തു.സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിച്ചില്ലെങ്കില്‍ സമ്മേളനം പൂര്‍ണമായി ബഹിഷ്‌കരിക്കുമെന്നാണു പ്രതിപക്ഷ ഭീഷണി. ജനങ്ങളുടെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാക്കളും മുഖ്യമന്ത്രിമാരും ഇന്നു രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും.
പാക് അധീന കശ്മീരിലെ മിന്നലാക്രമണം, വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി, കശ്മീരിലെ ആഭ്യന്തര കലഹം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തി പാര്‍ലമെന്റില്‍ സര്‍ക്കാരിനെ കടന്നാക്രമിക്കാനാണ് പ്രതിപക്ഷ നീക്കം. ചരക്കു സേവന നികുതി നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള ബില്ലുകള്‍, വാടകഗര്‍ഭധാരണം നിയന്ത്രിക്കുന്നതിനുള്ള ബില്‍, പ്രസവാനുകൂല്യ നിയമ ഭേദഗതി ബില്‍ തുടങ്ങിയവയ.ും ശീതകാല സമ്മേളനത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കും.
Leave a Reply