Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടി പാര്‍വതിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ സൈബർ ആക്രമണം നടത്തി എന്ന പരാതിയിന്മേൽ അറസ്റ്റിലായ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയ്ക്ക് ജാമ്യം. റണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രിന്റോയ്ക്ക് ജാമ്യം അനുവദിച്ചത്.
ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വഴി സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ഐ.ടി. ആക്‌ട് 67, 67എ, ഐ.പി.സി. 507, 509 എന്നിവ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തിരുന്നത്. പക്ഷെ, 67 എ പ്രകാരം ലൈംഗിക ചുവയുള്ള വാക്കുകള്‍ ഉള്‍പ്പെടുത്തിയെന്ന നടിയുടെ ആരോപണത്തിന് യാതൊരു വിധ അടിസ്ഥാനവുമില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. ഇതേത്തുടർന്നായിരുന്നു ജാമ്യം.
അതേസമയം കേസില്‍ ഇന്ന് ഒരാള്‍ കൂടി പിടിയിലായിട്ടുണ്ട്. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ കോളജ് വിദ്യാര്‍ഥി റോജനാണ് അറസ്റ്റിലായത്. ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
സോഷ്യൽ മീഡിയയിലൂടെ തന്നെ ഭീഷണിപ്പെടുത്തിയവരുടെയും തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റും കമന്റും ഇട്ടവരുടെയും പോസ്റ്റുകളും മറ്റും സ്ക്രീൻഷോട്ട് സഹിതം നൽകിയായിരുന്നു പാർവതി പരാതി നൽകിയത്.
Leave a Reply