Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 6, 2026 2:18 pm

Menu

Published on April 16, 2014 at 1:09 pm

അസമിൽ ട്രെയിന്‍ പാളം തെറ്റി അന്‍പതോളം പേര്‍ക്ക് പരിക്ക്

passenger-train-derails-in-assam-over-50-injured

ഗുവാഹട്ടി:അസമിൽ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി അന്‍പതോളം പേര്‍ക്ക് പരിക്ക്. ദിമാപൂരില്‍ നിന്നും കമാഖ്യയിലേക്ക് പോകുകയായിരുന്ന ബിജി എക്‌സ്പ്രസിന്റെ 10 ബോഗികളാണ് പാളം തെറ്റിയത്. മോറിഗാവോ ജില്ലയിലെ ജാഗിറോഡ് സ്‌റ്റേഷനു സമീപം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം.17 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഗുവാഹട്ടി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കയാണ്. ചെറിയ പരിക്കേറ്റവരെ മൊറിഗോണ്‍ സിവില്‍ ഹോസ്പിറ്റലിലായിരുന്നു പ്രവേശിപ്പിച്ചത്. ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരിച്ചയച്ചിട്ടുണ്ടെന്ന് നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.പാളത്തില്‍ നിന്നും ചക്രങ്ങള്‍ വേര്‍പെട്ടെങ്കിലും ബോഗികള്‍ മറിയാതിരുന്നത് വന്‍ അപകടമാണ് ഒഴിവാക്കിയത്.പരിക്കേറ്റവരെ കുറിച്ച് വിവരങ്ങള്‍ നല്‍കാനായി റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തുറന്നിട്ടുണ്ട്. ദിമാപൂര്‍ 03862228404, ലുംഡിംഗ് 03674264848/49/50, ഗുവാഹട്ടി 03612731621/22/23.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News