Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മെക്‌സിക്കോ: മെക്‌സിക്കന്‍ വിമാനത്തില്‍ പാമ്പിനെ കണ്ടത് യാത്രക്കാരെ ഭീതിയിലാഴ്ത്തി. എയ്‌റോ മെക്‌സിക്കോ വിമാനത്തിലാണ് പാമ്പിനെ കണ്ടത്. ടോറിയോണില്‍ നിന്നും മെക്‌സിക്കോ സിറ്റിയിലേക്ക് പോവുകയായിരുന്നു വിമാനം.
പാമ്പിനെ കണ്ടതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി ബഹളം വെച്ചു. ലഗേജ് കംബാര്‍ട്ട്‌മെന്റില്‍ നിന്നും നിരങ്ങി നീങ്ങുകയായിരുന്നു പാമ്പ്. പിന്നെ പാമ്പിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള തെരക്കിലായിരുന്നു യാത്രക്കാര്‍.
ഒടുവില്‍ വിമാനജീവനക്കാര്‍ നല്‍കിയ കമ്പിളികള്‍ ഉപയോഗിച്ച് പാമ്പിനെ യാത്രക്കാര്‍ കെണിയിലാക്കുകയായിരുന്നു . തുടര്‍ന്ന് വിമാനം മെക്‌സിക്കോ സിറ്റിയിലെത്തിയ ശേഷം മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ എത്തി പാമ്പിനെ നീക്കം ചെയ്തു. അതേസമയം കാബിനുള്ളില്‍ പാമ്പ് എങ്ങനെ അകപ്പെട്ടുവെന്ന് വ്യക്തമായിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും എയ്‌റോ മെക്‌സിക്കോ അധികൃതര്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
Leave a Reply