Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 2:08 pm

Menu

Published on November 18, 2017 at 10:24 am

ജൂനിയർ ഡോക്ടര്‍മാരുടെ പണിമുടക്കിനെത്തുടര്‍ന്ന് 15 രോഗികള്‍ ചികിത്സ ലഭിക്കാതെ മരിച്ചു

patna-medical-college-strike-15-patients-died-lack-of-treatment%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d

പാറ്റ്‌ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജുനിയർ ഡോക്ടര്‍മാരുടെ പണിമുടക്കിനെത്തുടര്‍ന്ന് 15 രോഗികള്‍ ചികിത്സ ലഭിക്കാതെ മരിച്ചു. ഈ വ്യാഴാഴ്ച രാത്രി മുതലാണ് അഞ്ഞൂറിനടുത്ത് ഡോക്ടര്‍മാര്‍ പണിമുടക്കു തുടങ്ങിയത്. ഈ ആസ്?പത്രിയില്‍ ഒരു രോഗി മരിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ ആക്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും തങ്ങള്‍ക്ക് സുരക്ഷ ഒരുക്കണമെന്നുമാവശ്യപ്പെട്ടാണ് ഇവര്‍ സമരം തുടങ്ങിയത്. സീനിയര്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമാണ് രോഗികളെ ഈ അവസരത്തില്‍ പരിചരിക്കുന്നത്.

ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്ന 15 രോഗികള്‍ ചികിത്സ ലഭിക്കാത്തതു മൂലം മരിച്ചതായി ആശുപത്രി അധികൃതരെ ഉദ്ധരിച്ച് കൊണ്ട് ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ 36 ശസ്ത്രക്രിയകളാണ് സമരത്തെ തുടര്‍ന്ന് മാറ്റി വെച്ചത്. ഈ രീതിയില്‍ കാര്യങ്ങള്‍ നീങ്ങുകയാണെങ്കില്‍ പ്രശനം കൂടുതല്‍ കുഴപ്പത്തിലാകുകയും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുകയും ചെയ്തേക്കും. നിരവധി രോഗികളെയാണ് സമരം വലച്ചത്. സീനിയര്‍ ഡോക്ടറാമാരെയാണ് ഇപ്പോള്‍ അത്യാഹിത വിഭാഗത്തിലും മറ്റും നിയോഗിച്ചിട്ടുള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News