Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ഗൂഢാലോചനയില്‍ കുടുക്കിയതാണെന്നും നടിയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും പിസി ജോര്‍ജ്. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം നേതാവും മകനും പ്രമുഖ നടിയും എഡിജിപി സന്ധ്യയും ചേര്‍ന്നുള്ള ഗൂഢാലോചന മാത്രമാണ് ദിലീപിനെ കുടുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ദിലീപിന് ജാമ്യത്തിന് അര്‍ഹത ഉണ്ടെന്നും എന്തുകൊണ്ട് ഇത്രയും നാളായി അത് നല്‍കുന്നില്ല എന്നും കോടതി പറയണം. കേസ് അന്വേഷിക്കുന്നത് വട്ടിളകിയപോലീസുകാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ ദിലീപിനെ കുടുക്കിയത് തന്നെയാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ഈ പോലീസുകാര്‍ നാദിര്‍ഷയെ ഭീഷണിപ്പെടുത്തി മൊഴിയെടുക്കാന്‍ ശ്രമിക്കുകയാണ്. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് നാദിര്‍ഷ നേരിട്ട് വന്നു പറഞ്ഞിരുന്നു. എന്നാല്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അപമാനകരമായ സാഹചര്യത്തില്‍ സംസാരിച്ചു എന്നും പറഞ്ഞു തനിക്കെതിരെ കേസുണ്ടെന്ന കാര്യം അറിയില്ലെന്നും എംഎല്‍എ പറയുകയുണ്ടായി.
സിനിമയില്‍ ദിലീപിന്റെ വളര്‍ച്ച പലര്‍ക്കും പിടിച്ചിട്ടില്ല. ഇതും അദ്ദേഹത്തെ കേസില്‍ പ്രതിയാക്കുന്നതിലേക്ക് എത്തിച്ചിട്ടുണ്ട്. അതോടൊപ്പം അദ്ദേഹം ചെയ്യുന്ന പല ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ആരും മറക്കരുത്. എട്ട് ലക്ഷത്തോളം ചിലവ് വന്നിട്ടുള്ള ഒരുപാട് വീടുകള്‍ പാവപ്പെട്ടവര്‍ക്ക് ദിലീപ് നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. ഇനിയും വീട് ഉണ്ടാക്കിക്കൊടുക്കേണ്ടവരുടെ ലിസ്റ്റും ദിലീപിന്റെ കയ്യില്‍ ഉണ്ടെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
Leave a Reply