Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ചന്ദ്രബോസ് കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഡിജിപി ബാലസുബ്രഹ്മണ്യത്തിനെതിരെയുള്ള തെളിവുകൾ ചീഫ് വിപ്പ് പിസി ജോർജ്ജ് പുറത്ത് വിട്ടു. മുന്‍ ഡിജിപി കൃഷ്‍ണമൂര്‍ത്തിയും മുന്‍ കമ്മിഷണര്‍ ജേക്കബ് ജോബും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവിട്ടത്. സംഭാഷണത്തില്‍ സ്വാമി എന്ന് കൃഷ്ണമൂര്‍ത്തി വിശേഷിപ്പിക്കുന്നത് ഇപ്പോഴത്തെ ഡിജിപി പി ബാലസുബ്രഹ്ണ്യത്തെയാണെന്ന് ജോര്‍ജ്ജ് ആരോപിച്ചു.ചേരാമംഗലം സ്‌റ്റേഷനിലെ പോലീസുകാരെല്ലാം നിഷാമിന്റെ കൈയ്യില്‍ നിന്നും കാശ് വാങ്ങിയതായി നിഷാം പറഞ്ഞുവെന്ന് ജേക്കബ് ജോബ് കൃഷ്ണമൂര്‍ത്തിയോട് പറയുന്നുണ്ട്. ജേക്കബ് ജോബ് കൈക്കൂലി വാങ്ങുന്നവനാണെന്ന് ആരോ മന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടുണ്ടെന്ന് ഫോണില്‍ കൃഷ്ണമൂര്‍ത്തി ജേക്കബ് ജോബിനോട് പറയുന്നതും സി.ഡിയില്‍ വ്യക്തമാണ്.തെളിവുകള്‍ പുറത്ത് വിട്ടതിന് പിന്നാലെ ഡി.ജി.പിക്കെതിരെ പി.സി ജോര്‍ജ്ജ് വേറെയും ആരോപണങ്ങള്‍ ഉന്നയിച്ചു. 2011ല്‍ നെയ് വേലി ലിഗ് നൈറ്റ് കോര്‍പ്പറേഷനില്‍ ഉണ്ടായ ക്രമക്കേടില്‍ ഡി.ജി.പിക്ക് കോടതിയുടെ വിമര്‍ശനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. സി.ബി.ഐ ഡയറക്ടറാവാന്‍ ഡി.ജി.പി ബി.ജെ.പി നേതാക്കളെ പോയി കണ്ടതായും പി.സി ജോര്‍ജ്ജ് ആരോപിച്ചു. തൃശ്ശൂരില്‍ പോയ ഡി.ജി.പി എന്തുകൊണ്ട് രാമനിലയത്തില്‍ താമസിച്ചില്ല എന്നും പി.സി ജോര്‍ജ്ജ് ചോദിച്ചു. നിഷാമിന്റെ പണം പറ്റുന്നവര്‍ പോലീസിലുണ്ട്. പോലീസ് ആസ്ഥാനത്ത് ക്രിമിനലകള്‍ കയറിയിറങ്ങുന്നതായും ഭരണ-പ്രതിപക്ഷ കേന്ദ്രങ്ങളില്‍ ഇവര്‍ക്ക് സ്വാധീനമുള്ളതായും പി.സി ജോര്‍ജ്ജ് പറഞ്ഞു. –
Leave a Reply