Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 6:56 pm

Menu

Published on March 27, 2015 at 9:42 am

രാജിക്കത്തുമായി പിസി ജോർജ് മുഖ്യമന്ത്രിയെ കണ്ടു

pc-george-meets-chief-minister-likely-to-resign

തിരുവനന്തപുരം: രാജിക്കത്തുമായി ഗവണ്മെന്റ് ചിഫി വിപ്പ് പിസി ജോർജ് മുഖ്യമന്ത്രിയെ കാണാൻ ക്ലിഫ്ഹൗസിലെത്തി. രാജിക്കത്ത് മാധ്യമപ്രവര്‍ത്തകരെ കാണിച്ചതിനു ശേഷമാണ് മുഖ്യമന്ത്രിയെ കാണാന്‍ ക്ലിഫ് ഹൌസിലേക്ക് പി സി ജോര്‍ജ് പോയത്. ഇനി ചീഫ് വിപ്പ് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോ രമേശ് ചെന്നിത്തലയോ പി.കെ. കുഞ്ഞാലിക്കുട്ടിയോ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും ജോർജ് പറഞ്ഞു. മാണി രാജി വയ്ക്കരുതെന്നുള്ളത് മാണിയുടെ കുടുംബത്തിന്റെ മാത്രം ആവശ്യമാണ്. അഴിമതിക്കെതിരായ പോരാട്ടത്തിൽ നിന്നു പിന്നോട്ടില്ല. അഴിമതി ആരു കാണിച്ചാലും അവർക്കെതിരെ സംസാരിക്കുമെന്നും ജോർജ് പറഞ്ഞു . മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുമ്പ് പി. കെ കുഞ്ഞാലിക്കുട്ടിയുമായും ജോർജ് കൂടിക്കാഴ്ച നടത്തി.സര്‍ക്കാര്‍ ചീഫ് വിപ്പിന്റെ ഔദ്യോഗിക വാഹനം ഒഴിവാക്കിയാണ് ജോര്‍ജ് ക്ലിഫ് ഹൗസിലെത്തിയത്.ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് മാറ്റണമെന്ന് കേരള കോണ്‍ഗ്രസ് (എം) കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ചേര്‍ന്ന കേരള കോണ്‍ഗ്രസ് എം എംഎല്‍എമാരുടെ യോഗത്തിലാണ്  ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും നീക്കാനുള്ള തീരുമാനം തീരുമാനം കൈക്കൊണ്ടത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News