Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 14, 2026 6:04 pm

Menu

Published on August 5, 2017 at 5:02 pm

ദിലീപ് നിരപരാധിയാണെന്ന് വിശ്വസിക്കുന്നവര്‍ അന്വേഷണ സംഘത്തില്‍ തന്നെയുണ്ടെന്ന് പി.സി ജോര്‍ജ്

pc-george-mla-comment-on-actress-attack-case

കൊച്ചി: കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടിയെ താന്‍ അധിക്ഷേപിച്ചിട്ടില്ലെന്ന് എം.എല്‍.എ പി.സി. ജോര്‍ജ്. കേസില്‍ നടിയെ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ തെളിവില്ലെന്ന കാര്യവും അദ്ദേഹം ആവര്‍ത്തിച്ചു.

കേസില്‍ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആക്രമിക്കപ്പെട്ട നടിയെ നിര്‍ഭയയുമായി താരതമ്യപ്പെടുത്തിയത് പൊലീസിന്റെ അതിശയോക്തിയാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്തതെന്നുമാണ് പി.സിയുടെ വിശദീകരണം.

ദിലീപിനെതിരെ 19 തെളിവുകള്‍ ഉണ്ടെന്നു പറഞ്ഞ പൊലീസിന് ഒരു തെളിവുപോലും ജനങ്ങള്‍ക്കുമുന്നില്‍ വയ്ക്കാനായില്ല. മാത്രമല്ല സംഭവത്തില്‍ ദിലീപിന് പങ്കില്ലെന്ന് വിശ്വസിക്കുന്നവര്‍ അന്വേഷണ സംഘത്തില്‍ തന്നെ ഉണ്ടെന്നും ജോര്‍ജ് ചൂണ്ടിക്കാട്ടി. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡല്‍ഹിയിലെ നിര്‍ഭയയെക്കാളും പീഡനമേറ്റുവാങ്ങിയെന്ന് പറയുന്ന നടി എങ്ങനെയാണ് അടുത്ത ദിവസം സിനിമയില്‍ അഭിനയിക്കാന്‍ പോയതെന്നും ഇത്രയേറെ ക്രൂരപീഡനത്തിനിരയായ നടി ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയതെന്നുമുള്ള പി.സി ജോര്‍ജിന്റെ പരാമര്‍ശം വിവാദമായിരുന്നു.

നടി ആക്രമിക്കപ്പെട്ടതിനു തെളിവില്ലെന്നും ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. കേസില്‍ പൊലീസ് പറയുന്ന പല കാര്യങ്ങളും വിശ്വാസയോഗ്യമല്ല. നടിക്കെതിരെ ആക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ എം.എല്‍.എക്കെതിരെ സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവും രംഗത്തെത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News