Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 1:10 am

Menu

Published on August 8, 2017 at 1:01 pm

ദിലീപിന്റെ കാര്യത്തില്‍ എനിക്ക് പ്രത്യേക താല്‍പ്പര്യമില്ല; എന്നാല്‍ സംശയങ്ങളുണ്ടെന്ന് പി.സി ജോര്‍ജ്

pc-george-on-dileep-arrest-and-kerala-police

കൊച്ചി: തനിക്ക് ദിലീപിന്റെ കാര്യത്തില്‍ ഒരു പ്രത്യേകതാല്‍പ്പര്യമില്ലെന്നും ദിലീപുമായിട്ടെന്നല്ല, സിനിമാലോകത്തെ ആരുമായിട്ടും യാതൊരു ബന്ധവും ഒരു കടപ്പാടുമില്ലെന്നും പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്.

ദിലീപിനെ ജീവിതത്തില്‍ ഒരുപ്രാവശ്യമെ കണ്ടിട്ടുള്ളു. ഒരു സിനിമാലൊക്കേഷനില്‍ ഒരു സെക്കന്‍്ഡ് കണ്ടു. ഒരു ഹായ് പറഞ്ഞതല്ലാതെ ജീവിതത്തില്‍ മിണ്ടിയിട്ടുപോലുമില്ല, ജോര്‍ജ് പറഞ്ഞു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ എന്ന പരിപാടിയില്‍ ദിലീപിനുവേണ്ടി നിലകൊള്ളുന്നതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

താന്‍ ദിലീപിനുവേണ്ടി നിലകൊള്ളുന്നില്ലെന്നും പക്ഷേ കേരളത്തിലെ പൊലീസിനെ തനിക്ക് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ഉദാഹരണം പറയാം. ഈ കേസിന്റെ ആരംഭത്തില്‍ താന്‍ രണ്ടാഴ്ച മുന്‍പ് പറഞ്ഞു. ദിലീപ് കേസ് അന്വേഷിക്കുന്ന പൊലീസ് അന്വേഷണസംഘത്തില്‍ ദിലീപ് കുറ്റക്കാരനെന്ന് വിശ്വസിക്കുന്നവര്‍ കുറവാണെന്ന്. ദിലീപിനെ അറസ്റ്റ് ചെയ്തത് തെറ്റാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ഒരു സംശയവും വേണ്ട അതിലെ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി പിണറായി സ്ഥലംമാറ്റുമെന്നും താന്‍ പറഞ്ഞു. ഇന്നലെ പത്രം കണ്ടോ മാറ്റി.

ദിലീപ് നല്‍കിയ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് പൊലീസ് എന്താണ് ഹൈക്കോടതിയില്‍ പറഞ്ഞത്. നമ്മുടെ ഡല്‍ഹിയിലെ പാവപ്പെട്ട പെണ്‍കുട്ടി ആ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിലും ക്രൂരമായിട്ടാണ് നമ്മുടെ സിനിമാനടിയെ പീഡിപ്പിച്ചത്. അതുകൊണ്ട് അന്വേഷിക്കാന്‍ സമയംവേണം. ജാമ്യം കൊടുക്കരുത്. ദിലീപിന് ഹൈക്കോടതി ജാമ്യം കൊടുത്തെങ്കിലോയെന്ന് പേടിച്ചിട്ട് കോടതിയില്‍ പൊലീസ് കൊടുത്ത മൊഴിയാണിതെന്നും ജോര്‍ജ് ആരോപിക്കുന്നു.

ഈ നിര്‍ഭയയെക്കാള്‍ കൂടുതല്‍ ഭീകരമായി ആക്രമിച്ചതാണ് ഈ പെണ്‍കുട്ടിയെ എന്ന് പൊലീസ് എന്തിന് പ്രസ്താവന നല്‍കണം. അതാണ് പൊലീസിലെ ഏറ്റവും വലിയ മര്യാദക്കേട്. നിര്‍ഭയ എന്നാല്‍ ആറോ ഏഴോ കശ്മലന്‍മാര്‍ ബലാല്‍സംഗം ചെയ്ത് കൊല്ലാറാക്കി ബസില്‍നിന്ന് വലിച്ചെറിഞ്ഞ പെണ്‍കുഞ്ഞാണ്. അതാണ് നിര്‍ഭയ. ആ കുഞ്ഞിനെക്കാള്‍ ഭീകരമായി ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ചെങ്കില്‍ രണ്ടാംദിവസം ഈ കൊച്ചെങ്ങെനെ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നത്, ജോര്‍ജ് ചോദിക്കുന്നു.

പൊലീസ് കാണിച്ച മര്യാദക്കേട് താന്‍ ചൂണ്ടിക്കാണിച്ചതാണെന്നും അല്ലാതെ ഈ പെണ്‍കുട്ടിയെ ആക്രമിച്ചില്ല എന്ന് താന്‍ പറഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപിന്റെ പേരില്‍ 19 തെളിവുണ്ടെന്ന് പറയുന്നു. ഒരു കേസ് ജനത്തിനുമുന്നില്‍ വിശ്വാസത്തോടെ പറയാന്‍ സാധിച്ചിട്ടുണ്ടോ. ഒരുതെളിവ് ജനത്തിനുമുന്നില്‍ വച്ചാല്‍ മതി തനിക്ക് ബോധ്യപ്പെട്ടാല്‍ ഈ പ്രശ്‌നം നിര്‍ത്തിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News