Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 11:08 pm

Menu

Published on July 20, 2017 at 4:55 pm

കടമായി ആരെങ്കിലും ക്വട്ടേഷന്‍ ഏറ്റെടുക്കുമോ; ദിലീപിനെ പിന്തുണച്ച് പി.സി ജോര്‍ജ്

pc-georges-reaction-dileep-arrest-actress-attack

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് കുറ്റക്കാരനാണെന്ന തോന്നല്‍ ഇപ്പോഴും ഇല്ലെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ.

സംഭവത്തിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എന്നാല്‍ തെറ്റുകാരനാണെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടട്ടെയെന്നും പി.സി.ജോര്‍ജ് പറഞ്ഞു. തനിക്ക് ഇപ്പോഴും ദിലീപ് കുറ്റക്കാരനാണെന്ന തോന്നല്‍ ഇല്ല. തന്റെ മനസാക്ഷിക്ക് അയാള്‍ക്കെതിരെയുള്ള തെളിവ് കിട്ടിയിട്ടില്ല, പി.സി പറഞ്ഞു.

ഇതിന് തന്റേതായ വാദങ്ങളും മനോരമ ഓണ്‍ലൈനിന് അനുവദിച്ച പ്രതികരണത്തില്‍ പി.സി ജോര്‍ജ് വ്യക്തമാക്കി. ക്വട്ടേഷന്‍ കൊടുക്കുന്നത് കടമായിട്ടാണോയെന്ന് പി.സി ചോദിക്കുന്നു. പള്‍സര്‍ സുനി പറഞ്ഞതുപോലെ ദിലീപ് ക്വട്ടേഷന്‍ കൊടുത്തതാണെങ്കില്‍ കടം പറഞ്ഞ് ഒരുത്തന്‍ ക്വട്ടേഷന്‍ വാങ്ങിക്കുമോ?

ഇവന്‍ ഈ പെണ്‍കുട്ടിയെ മാത്രമല്ല നേരത്തെ രണ്ടുപെണ്‍കുട്ടികളെയും ഇതേപോലെ ചെയ്തിട്ടുണ്ട്. അതാരുടെ ക്വട്ടേഷനാണെന്നു പറയണ്ടേ? എന്തുകൊണ്ട് സുനിയെ കസ്റ്റഡിയിലെടുത്ത് അതു തെളിയിക്കുന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു.

പിന്നെ മറ്റൊരു കാര്യം 2013ലാണു സുനി വേറൊരു നടിയോട് ഈ രീതിയില്‍ പെരുമാറിയത്. അവരുടെ ഭര്‍ത്താവ് അന്ന് കേസ് കൊടുത്തിട്ട് കഴിഞ്ഞ ദിവസങ്ങളിലാണ് എഫ്.ഐ.ആര്‍ എടുത്തിരിക്കുന്നതെന്നും പി.സി ചൂണ്ടിക്കാട്ടി.

ജയിലിന്റെ സീലുള്ള പേപ്പറില്‍ സുനി ദിലീപിന് എഴുതിയ കത്ത് ജയില്‍ സൂപ്രണ്ട് അറിയാതെ എങ്ങനെ പുറത്തെത്തിച്ചുവെന്ന സംശയവും അദ്ദേഹം പങ്കുവെച്ചു. സൂപ്രണ്ട് അറിഞ്ഞുകൊണ്ടല്ലേ? ഇത് മൊഴികള്‍ കെട്ടിച്ചമച്ച കള്ളകേസാണെന്നാണ് വിശ്വാസം. നൂറു ശതമാനം വിശ്വാസം അങ്ങനെയാണ്.

എന്നാല്‍, ദിലീപ് കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ അയാളെ ശിക്ഷിക്കുന്നതില്‍ യാതൊരു വിരോധവും ഇല്ലെന്നും ശിക്ഷിക്കണമെന്ന അഭിപ്രായം തന്നെ താന്‍ രേഖപ്പെടുത്തുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News