Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: പി.ഡി.പി. നേതാവ് മുഫ്‌തി മുഹമ്മദ് സയീദ് ജമ്മു- കശ്മീര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റു.രണ്ടു മാസത്തിലധികം നീണ്ട സഖ്യ ചര്‍ച്ചകള്‍ക്കൊടുവിലാണ് ജമ്മു കശ്മീരില്‍ ബിജെപി-പിഡിപി സര്‍ക്കാര്‍ അധികാരമേറ്റത്. സംസ്ഥാനത്തിന്റെ പന്ത്രണ്ടാമത്തെ മുഖ്യമന്ത്രിയാണ് മുഫിതി മുഹമ്മദ് സയീദ്. ഗവര്‍ണര്‍ എന്‍.എന്‍ വോറയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ജമ്മു സര്‍വ്വകലാശാല ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടന്നത്. മുഫ്തി മുഹമ്മദിനൊപ്പം 25 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. . ബി.ജെ.പി. നേതാവ് നിര്‍മല്‍ സിങ്ങാണ് ഉപമുഖ്യമന്ത്രി.
Leave a Reply