Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 12:39 pm

Menu

Published on September 25, 2015 at 2:31 pm

9 തവണ തലകുത്തിമറിഞ്ഞ കാറില്‍നിന്നും അതിശയകരമായ രക്ഷപ്പെടൽ; വീഡിയോ വൈറലാകുന്നു

pedro-piquet-s-shocking-nine-flips

ബ്രസീലിലെ ഗൊയാനിയില്‍ ആണു സംഭവം. ജിടി 3 കപ്പ് മല്‍സരം തകര്‍ത്തു നടക്കുന്നു. കപ്പിനായി കുതിച്ചു പായുകയാണ് ഓരോ കാറും. പെട്ടെന്നാണ് കൂട്ടത്തില്‍ ഒരു കാര്‍ തലകീഴായി മറിഞ്ഞത്. ഒന്നും രണ്ടുമല്ല ഒന്‍പതു തവണ. കാര്‍ കണ്ടാല്‍ ഒരാള്‍ പോലും പറയില്ല ഓടിച്ചയാള്‍ ജീവനോടെ ഉണ്ടെന്നു. എന്നാല്‍ എല്ലാരുടെയും കണക്കു കൂട്ടലുകള്‍ തെറ്റിച്ചു മരണത്തില്‍ നിന്നും കൂളായി തിരികെ വന്നു പെഡ്രോ.

Feature-Image

1981,1983,1987 കാലഘട്ടങ്ങളിലെ ഫോര്‍മുല വണ്‍ ചാമ്പ്യനായിരുന്നു പെഡ്രോയുടെ പിതാവ് നെല്‍സണ്‍. അത്ഭുതകരമായിരുന്നു പെഡ്രോയുടെ രക്ഷപ്പെട്ടല്‍. പെഡ്രോയുടെ കാറിനു പിന്നില്‍ മറ്റൊരു കാര്‍ അമിതവേഗത്തില്‍ വന്നിടിച്ചാണ് അപകടം സംഭവിച്ചത്.

നിസാരപരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിന്റെ ചിത്രം പെഡ്രോ ഇന്‍സ്റ്റാഗ്രാം വഴി പുറത്തുവിടുകയും ചെയ്തു. വീഡിയോ കാണാം


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News