Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 1:51 pm

Menu

Published on May 30, 2014 at 10:41 am

ട്വീറ്റ് ചെയ്തത് കമാൽ ഖാൻ….. പഴി കേൾക്കുന്നത് ഷാരൂഖ്‌ ഖാൻ…..!! ഷാരൂഖ്‌ നാടു വിട്ടില്ലെന്നു ആരോപിച്ച് ഹിന്ദു സേനാ സമിതിക്കാർ ഷാരുഖിന്റെ പോസ്റ്റർ കത്തിച്ച് പ്രതിഷേധിച്ചു…….!!!

people-in-new-delhi-burnt-posters-effigies-of-shahrukh-khan

ന്യുഡൽഹി : ഷാരൂഖ്‌ നാടു വിട്ടില്ലെന്നു ആരോപിച്ച് ഹിന്ദു സേനാ സമിതി ഷാരുഖിന്റെ പോസ്റ്റർ കത്തിച്ച് പ്രതിഷേധിച്ചു. നരേന്ദ്ര മോഡി പ്രധാന മന്ത്രിയായാൽ നാട് വിട്ടു പോകുമെന്ന് ഷാരൂഖ്‌ ഖാൻ പറഞ്ഞിരുന്നു എന്ന് ആരോപിച്ച് ഹിന്ദു സമിതിക്കാർ ഡൽഹിയിൽ ഷാരൂഖ്‌ ഖാൻന്റെ പോസ്റ്റർ കത്തിച്ച് പ്രതിഷേധിച്ചു. നരേന്ദ്ര മോഡി പ്രധാന മന്ത്രി ആയേക്കുമെന്ന പറഞ്ഞു നടന്ന വേളയിൽ ഷാരൂഖ്‌ ഖാൻ തന്റെ ട്വീറ്ററിലൂടെ ‘നരേന്ദ്ര മോഡി പ്രധാന മന്ത്രി ആയാൽ താൻ ഇന്ത്യ വിട്ടു പോകുമെന്ന് വെല്ലുവിളിക്കുന്നു’ എന്ന് ട്വീറ്റ് ചെയ്തു എന്നാണ് ജനം ആരോപിക്കുന്നത്. 26 ന് നരേന്ദ്ര മോഡി പ്രധാന മന്ത്രി ആയതു മുതൽ ഷാരൂഖ്‌ ഖാൻ നാട് വിടണം എന്ന ആവശ്യം സോഷ്യൽ മീഡിയയിൽ എങ്ങും പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഷാരൂഖ്‌ ഖാൻ അങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ല. ഇതു വ്യക്തമാക്കി കൊണ്ട് കമാൽ ആർ ഖാൻ ട്വീറ്റ് ചെയ്തിരുന്നു. താൻ ആണ് മോഡി പ്രധാന മന്ത്രി ആയാൽ നാട് വിട്ടു പോകും എന്ന് പറഞ്ഞത്, ഷാരൂഖ്‌ അല്ല എന്ന് കമാൽ ട്വീറ്റ് ചെയ്തിരുന്നു. തന്നെ അറിയപെടുന്നത് കെ.ആർ.കെ എന്നും ഷാരൂഖ്‌ അറിയപ്പെടുന്നത് എസ്.ആർ.കെ എന്നും ആണ്. അതിനാൽ ആകും അത്തരമൊരു തെറ്റിദ്ധാരണ വന്നതെന്നും കമാൽ ട്വീറ്റ് ചെയ്തിരുന്നു. മോഡി പ്രധാന മന്ത്രി ആയ ശേഷം കമാൽ ആർ ഖാൻ ഇന്ത്യ വിട്ടു പോവുകയും ചെയ്തു. എന്നിട്ടും കാര്യം മനസിലാക്കാത്ത ജനം രോശാകുലരായി ഷാരുഖിനെ വേട്ടയാടികൊണ്ടിരിക്കുകയാണ്.

5475_05

5473_04

5472_03

5470_02

5468_01

5465_00


കടപ്പാട് : DAILY BHASKAR

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News