Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 9:22 pm

Menu

Published on December 8, 2015 at 10:05 am

പണ്ടും ആളുകളെന്നെ കളിയാക്കിയിട്ടുണ്ട്; മഞ്ജു വാര്യര്‍ പറയുന്നു

people-make-fun-my-textbook-malayalam-manju

പണ്ടും എന്നെ ആളുകള്‍ കളിയാക്കിയിട്ടുണ്ടെന്ന് മഞ്ജു വാര്യർ പറഞ്ഞത് മറ്റൊന്നും ഉദ്ദേശിച്ചല്ല, നടിയുടെ ഭാഷാ പ്രയോഗത്തെ ആയിരുന്നത്രെ. ഒരു അഭിനേത്രി, നര്‍ത്തകി എന്നതിനപ്പുറം നല്ലൊരു എഴുത്തുകാരി കൂടെയാണ് മഞ്ജു വാര്യര്‍ ആരാധകർക്കൊക്കെ അറിയാം. നല്ല ഭാഷാപ്രയോഗമാണ് മഞ്ജുവിന്റേത്. സംസാരിക്കുമ്പോഴും ഫേസ്ബുക്കില്‍ കുറിപ്പുകള്‍ എഴുതുമ്പോഴുമെല്ലാം അത് വ്യക്തമാകാറുണ്ട്. എന്നാല്‍ തന്റെ മലയാള ഭാഷാ പ്രയോഗത്തെ പണ്ട് ആളുകള്‍ കളിയാക്കിയിരുന്നു എന്നാണ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറയുന്നത്. സമീകലാത്ത് തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച് സല്ലാപം എന്നൊരു പുസ്തകവും മഞ്ജു എഴുതിയിരുന്നു. തന്റെ ഭാഷാ സ്‌നേഹത്തെ കുറിച്ച് മഞ്ജു പറയുന്നു…

മഞ്ജുവും ഭാഷയും അച്ചടി ഭാഷയിലാണ് മഞ്ജു സംസാരിക്കുന്നത്. ഒരു അഭിനേത്രി, നര്‍ത്തകി എന്നതിനപ്പുറം നല്ലൊരു എഴുത്തുകാരി കൂടെയാണ് മഞ്ജു വാര്യര്‍. തന്റെ കഥാപാത്രങ്ങള്‍ക്കെല്ലാം ഡബ്ബ് ചെയ്യുന്നതും മഞ്ജു തന്നെയാണ്

എന്റെ ഭാഷാ പ്രയോഗത്തെ ഞാന്‍ വളരെ ഇഷ്ടപ്പെടുന്നു. അത് മാറ്റണം എന്നൊരിക്കലും ആഗ്രഹിച്ചിട്ടില്ല. സംസാരിക്കുമ്പോള്‍ സാഹിത്യം ഉള്‍പ്പെടുത്തുമായിരുന്നു. ആ പേരില്‍ പണ്ടും ആളുകളെന്നെ കളിയാക്കിയിട്ടുണ്ട്, മഞ്ജു പറയുന്നു.

Loading...

Comments are closed.

More News