Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:39 am

Menu

Published on November 13, 2013 at 3:16 pm

പെരുവണ്ണാമൂഴി പെണ്‍വാണിഭം:പ്രതികള്‍ ദോഹയില്‍ പിടിയില്‍

peruvannamuzhi-sex-racket-three-accused-caught-at-doha

ദോഹ:പെരുവണ്ണാമൂഴി സെക്‌സ് റാക്കറ്റ്‌ കേസിലെ മൂന്ന്‌ പ്രതികളെ ദോഹയില്‍ പിടികൂടി.പോലീസ് കേസന്വേഷണം തുടങ്ങിയപ്പോള്‍ രാജ്യം വിട്ടവരാണ് മൂന്ന് പേരും.ദോഹയിലെ മലയാളികളാണ് ഇവരെ പിടികൂടി തടഞ്ഞ് വച്ചിരിക്കുന്നത് എന്നാണ് വിവരം.അന്‍സാര്‍, സുബൈര്‍, ഷാഫി എന്നിവരാണ് പിടിയിലായത്.ഇതില്‍ രണ്ട് പേര്‍ തത്കാല്‍ പാസ്‌പോര്‍ട്ട് എടുത്താണ് വിദേശത്തേക്ക് കടന്നത്.രണ്ട് പേരും മുമ്പ് പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പ്രതികളാണ്. ഇവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഫേയ്‌ബുക്ക്‌ ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പ്രചരിച്ചതാണ്‌ പ്രതികളെ തിരിച്ചറിയാന്‍ സഹായകമായത്‌.മൂന്ന് പേരുടേയും പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.സംഭവത്തില്‍ ഇന്ത്യന്‍ എംബസിയില്‍ നിന്ന് വിവരമൊന്നും കിട്ടാത്തതിനാല്‍ ഇവരെ ഇതുവരെ ഖത്തര്‍ പോലീസിന് കൈമാറിയിട്ടില്ല എന്നണ് അറിയുന്നത്സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട്‌ ചങ്ങരോത്ത്‌ ആവടുക്ക സ്വദേശികളായ കപ്പള്ളിക്കണ്ടി വീട്ടില്‍ അരുണ്‍ നാരായണന്‍ (23),വലിയപ്പുരക്കല്‍ മുബീഷ്‌ തങ്കപ്പന്‍ എന്ന പ്രജീഷ്‌ (26),കവുങ്ങളുള്ള ചാലില്‍ അശ്വിന്‍ ചന്ദ്രന്‍ (22),തണ്ടോറപ്പാറ സ്വദേശി കുന്നോത്ത്‌ മീത്തല്‍ സുജിത്ത്‌ കുഞ്ഞിക്കണ്ണന്‍ (26) എന്നിവരെ ഡിവൈ.എസ്‌.പി വി.പി.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തിരുന്നു. പെണ്‍വാണിഭ സംഘത്തിലെ ഇടനിലക്കാരിയായ കളമുള്ളപറമ്പില്‍ സറീനയെ കോഴിക്കോട്‌ സെഷന്‍സ്‌കോടതി റിമാന്റ്‌ ചെയ്‌തിരിക്കുകയാണ്‌.പെണ്‍വാണിഭ സംഘത്തിന്റെ വലയിലകപ്പെട്ട പടത്തുകടവ്‌ സ്‌കൂള്‍ പത്താം ക്ലാസ്‌ വിദ്യാര്‍ഥിനി കഴിഞ്ഞ ആഗസ്‌റ്റ് 17നാണ്‌ ആത്മഹത്യ ചെയ്‌തത്‌.നേരത്തെ അറസ്‌റ്റിലായ നാലു യുവാക്കളും മരിച്ച പെണ്‍കുട്ടിയേയും ആത്മഹത്യക്ക്‌ ശ്രമിച്ച പെണ്‍കുട്ടിയേയും പീഡിപ്പിച്ചതായാണ്‌ പൊലീസ്‌ പറയുന്നത്‌.കേസില്‍ അറസ്റ്റിലായ സെറീന ഇപ്പോള്‍ റിമാന്‍ഡിലാണ് ഉള്ളത്.റൂറല്‍ എസ്പി അഷറഫ് ആണ് ഇപ്പോള്‍കേസ് അന്വേഷിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News