Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചു.പെട്രോളിന് ലിറ്ററിന് 82 പൈസയും ഡീസലിന് 61 പൈസയുമാണ് വര്‍ധിപ്പിച്ചത്.പുതിക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിനും ഡീസലിനും വില കൂടിയതും രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്ക് കുറഞ്ഞതുമാണ് എണ്ണ വിലയില്‍ ചെറിയ വര്‍ധനവ് ഉണ്ടാകാന്‍ കാരണം.രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറഞ്ഞതിനെത്തുടര്‍ന്ന് 2014 ഓഗസ്റ്റ് മുതല്‍ പെട്രോള്‍, ഡീസല്‍ വില ക്രമമായി കുറഞ്ഞുവരികയായിരുന്നു. പത്തു തവണയായി 17.11 രൂപയാണ് ഈ കാലയളവില്‍ പെട്രോളിന് കുറഞ്ഞത്. ഡീസലിന് ഒക്റ്റോബറിന് ശേഷം ആറു തവണയായി 12.96 രൂപ കുറഞ്ഞു.വില വര്‍ധനയെത്തുടര്‍ന്ന് ഡല്‍ഹിയില്‍ പെട്രോള്‍ വില 56.49 രൂപയില്‍ നിന്ന് 57.31 രൂപയായി ഉയര്‍ന്നു. ഡീസല്‍ വില 46.01 രൂപയില്‍ നിനന് 46.62 രൂപയായി.കഴിഞ്ഞ നാലിന് പെട്രോള്‍ ലിറ്ററിന് 2.42 രൂപയും ഡീസലിന് 2.25 രൂപയും കുറച്ചിരുന്നു. ഫെബ്രുവരി മൂന്നിന് പെട്രോള്‍ വില ലിറ്ററിന് 2.42 രൂപയും ഡീസല്‍ വില ലിറ്ററിന് 2.25 രൂപയും കുറച്ചിരുന്നു. 2014 ആഗസ്റ്റിന് ശേഷം ഇതാദ്യമായാണ് പെട്രോള്‍ വിലയില്‍ വര്‍ധവുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഡീസലിന് അവസാനമായി വിലകൂട്ടിയിരുന്നത്.
Leave a Reply