Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:17 am

Menu

Published on December 21, 2013 at 10:01 am

പെട്രോള്‍,ഡീസല്‍ വില വര്‍ധിപ്പിച്ചു

petrol-diesel-prices-up

ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 42 പൈസയും ഡീസല്‍ വില ലിറ്ററിന് പത്തുപൈസയും കൂട്ടി.പെട്രോള്‍ പമ്പ് ഉടമകളുടെ കമ്മീഷന്‍ കൂട്ടിയതിനാലാണിത്.പുതുക്കിയ വില അര്‍ധരാത്രിമുതല്‍ നിലവില്‍ വന്നു.ഇതോടൊപ്പം പ്രാദേശിക-വാറ്റ് നികുതിയും ചേര്‍ന്നതാണ് പുതിയ വില.പെട്രോളിന് പമ്പുടമകള്‍ക്കുള്ള കമീഷന്‍ ഇനത്തില്‍ ലിറ്ററിന് 21പൈസയാണ് കൂട്ടിയത്.രൂപയുടെ മൂല്യശോഷണവും ആഗോളവിപണിയിലെ വര്‍ധനയും കണക്കിലെടുത്ത് 20പൈസയും കൂടി വര്‍ധിപ്പിച്ചു.ഡീസലിന് നിലവില്‍ ലിറ്ററിന് 1.08 രൂപയായിരുന്ന കമീഷന്‍ 1.18 രൂപയായാണ് വര്‍ധിപ്പിച്ചത്.എല്ലാമാസവുമുള്ള വര്‍ധനകൂടി കണക്കിലെടുത്താല്‍ അടുത്തമാസം ഒന്നിന് ഡീസലിന് 50 പൈസകൂടി വര്‍ധിക്കും.ഡീസലിന് 2012 ഒക്ടോബര്‍ 26നാണ് മുമ്പ് കമീഷന്‍ വര്‍ധിപ്പിച്ചത്.ഡിസംബര്‍ 10ന് പാചകവാതകത്തിന്‍െറ കമീഷനും കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News