Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:രാജ്യത്ത് പെട്രോൾ,ഡീസൽ കുറച്ചു.പെട്രോള്‍ ലീറ്ററിന് ഒരു രൂപ 46 പൈസയും ഡീസല്‍ ലീറ്ററിന് ഒരു രൂപ 53 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു.
സെപ്റ്റംബര്‍ മുതല്‍ ആറ് തവണ ഇന്ധനവില തുടര്‍ച്ചയായി വര്‍ധിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് വിലയില്‍ കുറവുവരുത്തുന്നത്. ഡീസലിന് ഒറ്റ മാസത്തിനുള്ളില്‍ മൂന്നു തവണയുമാണ് വില വര്‍ധിപ്പിച്ചിരുന്നത്.
സെപ്റ്റംബര്‍ ഒന്നുമുതല്‍ ആറു തവണത്തെ വര്‍ധനകൊണ്ട് പെട്രോള്‍ വിലയില്‍ 7.53 രൂപയാണ് കൂടിയത്. ഡീസലിന് 3.90 രൂപയും. ഇതിനു ശേഷം ആദ്യമായാണ് ഇന്ധനവില കുറയ്ക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവിലയിലുണ്ടായ മാറ്റവും ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതുമാണ് വില പുതുക്കാന്‍ കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
Leave a Reply