Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞ തുടര്‍ന്ന്പെട്രോളിന്റെയും ഡീസലിന്റെയും വില എണ്ണക്കമ്പനികള്‍ കുറച്ചു. പെട്രോളിന് ലിറ്ററിന് 2 രൂപ 42 പൈസയും ഡീസലിന് രണ്ടു രൂപ 25 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില വെള്ളിയാഴ്ച അര്‍ധരാത്രി നിലവില്‍ വന്നു. അതേസമയം, എക്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ രണ്ടുരൂപവീതം വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ മാസം ഇത് രണ്ടാംതവണയും നവംബറിന് ശേഷം നാലാം തവണയുമാണ് എക്‌സൈസ് തീരുവയില്‍ വര്‍ധന വരുത്തിയത്. ഇതോടെ അന്താരാഷ്ട്ര വിപണയില്‍ ഇന്ധന വില താഴ്ന്നതിന്റെ പ്രയോജനം ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭിക്കാതെയായി.എക്‌സൈസ് തീരുവ കൂട്ടിയതിലൂടെ 20,000 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാരിന് ലഭിക്കുക. ധനകമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 4.1 ശതമാനമായി കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ എക്‌സൈസ് തീരുവ കൂട്ടിയത്.ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും ഇന്ധനവില കുറയ്ക്കാത്തതിനെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ധന വില എണ്ണകമ്പനികളാണ് കുറക്കേണ്ടത് എന്നായിരുന്നു പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഇന്ന് പ്രതികരിച്ചത്.ബാരലിന് 46 ഡോളറാണ് രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വില. വില ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. അമേരിക്കയുടെ ഷെയ്ല്‍ എണ്ണ ഉള്‍പ്പെടെ എണ്ണയുല്‍പ്പാദനം വര്‍ധിച്ചതും യൂറോപ്പിലും ഏഷ്യയിലും ആവശ്യം കുറഞ്ഞതുമാണ് വില കുറയാന്‍ ഇടയാക്കിയത്.
Leave a Reply