Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:47 am

Menu

Published on March 1, 2016 at 9:17 am

പെട്രോള്‍ വില 3.02 രൂപ കുറച്ചു; ഡീസലിന് 1.47 കൂട്ടി

petrol-price-cut-rs-3-per-litre-diesel-costlier-by-rs-1-47

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ 3.02 രൂപ കുറയ്ച്ചു. ഡീസലിന്റെ വില 1.47 രൂപ കൂട്ടിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്നാണ് പെട്രോള്‍ വില കുറക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചത്. ഡീസല്‍ വാഹനങ്ങള്‍ക്ക് ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തി പൊതുബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെയാണ് ഡീസല്‍ വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.അതേ സമയം കേരളത്തില്‍ പെട്രോള്‍ പമ്പുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് തീരുമാനിച്ചിട്ടുണ്ട്. പെട്രോള്‍ പമ്പുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാത്ത ഓയില്‍ കമ്പനികളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരം.

Loading...

Leave a Reply

Your email address will not be published.

More News