Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 7:14 pm

Menu

Published on January 4, 2014 at 9:44 am

പെട്രോള്‍, ഡീസല്‍ വില കൂട്ടി

petrol-price-hiked-by-75-paise-a-litre-diesel-by-50

ന്യൂഡല്‍ഹി: പെട്രോളിന്‍െറ വില ലിറ്ററിന് 75 പൈസയും ഡീസലിന് 50 പൈസയും വര്‍ധിപ്പിച്ചു.പുതിയ നിരക്ക്‌ ഇന്നലെ രാത്രി നിലവില്‍വന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കൂടിയതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണു നിരക്കുകൂട്ടാന്‍ കാരണമായി പൊതുമേഖലാ എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടിയത്‌.സബ്സിഡി ഇല്ലാത്ത പാചക വാതകത്തിന്‍െറ വില കുത്തനെ ഉയര്‍ത്തിയതിനു തൊട്ടുപിന്നാലെയാണ് എണ്ണക്കമ്പനികളുടെ അടുത്ത പ്രഹരം.കഴിഞ്ഞ 21 നു പെട്രോള്‍ വില ലിറ്ററിന്‌ 41 പൈസ കൂട്ടിയിരുന്നു. കഴിഞ്ഞവര്‍ഷം 12 തവണ പെട്രോള്‍ വില കൂട്ടി. ഇക്കാലയളവില്‍ ഡീസല്‍ വില ലിറ്ററിനു 7.19 രൂപയും വര്‍ധിച്ചു. ഇപ്പോഴും ഡീസല്‍ ലിറ്ററിനു 9.24 രൂപയുടെ നഷ്‌ടത്തിലാണു വില്‍ക്കുന്നതെന്നാണ്‌ അവകാശവാദം.മണ്ണെണ്ണ ലിറ്ററിന്‌ 37.33 രൂപ നഷ്‌ടത്തിലാണു പൊതുവിതരണ സംവിധാനത്തിലൂടെ വില്‍ക്കുന്നതെന്ന്‌ എണ്ണക്കമ്പനി വക്‌താക്കള്‍ അറിയിച്ചു.ഡല്‍ഹിയില്‍ നികുതിയടക്കം 72.43 രൂപയാണു ഒരു ലിറ്റര്‍ പെട്രോളിനു വില. 91 പൈസയുടെ വര്‍ധനയാണിവിടെ. ഒരു ലിറ്റര്‍ ഡീസലിനു ഡല്‍ഹിയില്‍ 54.34 രൂപയാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News