Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വർധിപ്പിച്ചു. പെട്രോളിന് 3.07 രൂപയും ഡീസലിന് 1.9 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും. ആഗോള എണ്ണവിപണിയിലെ ചെറിയ വിലവര്‍ധനയുടെ ചുവടുപിടിച്ചാണ് എണ്ണക്കമ്പനികള്‍ വിലകൂട്ടിയത്.ഈ മാസം തുടക്കത്തില്‍ പെട്രോളിന് വില കുറയ്ക്കുകയും ഡീസലിന് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. പെട്രോളിന് 3.02 രൂപ കുറച്ചപ്പോള്‍ ഡീസലിന് 1.47 രൂപ കൂട്ടുകയായിരുന്നു.പെട്രോള്‍ വിലയില്‍ തുടര്‍ച്ചയായി ഏഴു തവണ കുറവു വരുത്തിയശേഷമാണ് ഇപ്പോള്‍ വില കൂട്ടിയിരിക്കുന്നത്. ഡീസലിനാകട്ടെ രണ്ടു മാസത്തിനിടെ വരുത്തുന്ന തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ധനയാണ് ഇത്. ഫെബ്രുവരി 18ന് 28 പൈസ ഡീസലിന് വര്‍ധിപ്പിച്ചിരുന്നു.
Leave a Reply