Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:35 pm

Menu

Published on July 15, 2013 at 10:14 am

പെട്രോളിന് രണ്ടു രൂപ കൂടി

petrol-prices-increased-rs-2-per-litre

ന്യൂദല്‍ഹി: ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പെട്രോള്‍ വില 1.55 രൂപ വര്‍ധന പ്രാബല്യത്തില്‍ വന്നു.നികുതി ഉള്‍പ്പെടെ രണ്ടുരൂപയിലധികം വര്‍ധനയുണ്ടാവും.രണ്ടാഴ്ചക്കുള്ളിലെ രണ്ടാമത്തെ വര്‍ധനയാണിത്.ജൂണ്‍ 29ന് വില 1.82 രൂപ കൂട്ടിയിരുന്നു. ഡീസലിന് വില വര്‍ധിപ്പിച്ചിട്ടില്ല.രൂപയുടെ വിലയിടിവും രാജ്യാന്തരതലത്തില്‍ ക്രൂഡ് ഓയില്‍ വിലവര്‍ധനയുമാണ് പെട്രോള്‍ വില കൂട്ടാന്‍ കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു.ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്കിലെ വ്യത്യാസവും അന്താരാഷ്ട്ര മാര്‍ക്കറ്റിലെ ഇന്ധനവിലയും അനുസരിച്ച് വൈകാതെ പെട്രോള്‍ വിലയില്‍ വീണ്ടും വ്യത്യാസം വരും. എണ്ണകമ്പനികള്‍ രണ്ടാഴ്ചവീതം കൂടുമ്പോള്‍ പെട്രോള്‍-ഡീസല്‍ വില പുനർപരിശോധിക്കുന്ന സംവിധാനമാണ് നിലവിലുള്ളത്.സംസ്ഥാനത്ത് ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍വന്ന പുതുക്കിയ പെട്രോള്‍വില(ബ്രാക്കറ്റില്‍ പഴയ വില ); തിരുവനന്തപുരം: 72.71 (70.78), കൊല്ലം: 73.30 (71.36) ,ആലപ്പുഴ: 72.78 (70.84), പത്തനംതിട്ട: 73.10 (71.16), കോട്ടയം: 72.78 (70.84), ഇടുക്കി: 73.25 (71.31 ), എറണാകുളം: 72.51 (70.57) , തൃശൂര്‍: 72.94 (71.00), പാലക്കാട്: 73.26 (71.32) , മലപ്പുറം: 72.99 (71.05), കോഴിക്കോട്: 72.72 (70.79),വയനാട്: 73.29 (71.36 ), കണ്ണൂര്‍: 72.67 (70.72) ,കാസര്‍കോട്: 73.18 (71.23), മാഹി: 68.26 (66.44)

Loading...

Leave a Reply

Your email address will not be published.

More News