Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 26, 2026 8:54 am

Menu

Published on June 3, 2014 at 10:39 am

ഹണി സിംഗ് മരിച്ചു കിടക്കുന്ന ചിത്രം പ്രചരിക്കുന്നു; ആരാധകരുടെ നെഞ്ചിടിപ്പ് നിലച്ചു പോയ ദൃശ്യങ്ങൾ…..

pictures-of-dead-honey-singh-go-viral

മുംബൈ: ഒരു നിമിഷം നെഞ്ചിടിപ്പ് നിന്നുപോകുന്ന ദൃശ്യങ്ങളാണ് ഇന്നലെ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ചത്. പ്രമുഖ ഗായകന്‍ ഹണി സിംഗിന്റെ മരിച്ചുകിടക്കുന്ന ദൃശ്യങ്ങൾ കണ്ട ആരാധകർ ആകെ ഞെട്ടിയ അവസ്ഥയിൽ ആയിരുന്നു. ലുങ്കി ഡാന്‍സ് എന്ന ഗാനത്തിലൂടെ യുവാക്കള്‍ ഹൃദയത്തിലേറ്റിയ യോ യോ ഹണി സിംഗ് ആശുപത്രി കിടക്കയില്‍ അന്ത്യശ്വാസം വലിക്കുന്ന ചിത്രങ്ങള്‍ ലക്ഷക്കണക്കിന് ആരാധകരെ സങ്കടത്തിലാഴ്ത്തി. സെലിബ്രിറ്റികളെ കൊല്ലുന്ന വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പതിവാണ്. എന്നിട്ടും ഹണി സിംഗിനെ അത്തരം ഒരു അവസ്ഥയിൽ കണ്ട ജനം അമ്പരന്നു. എന്നാൽ ഈ വാർത്ത തികച്ചും വ്യാജമാണ്. പ്രമുഖ ചാനലായ എംടിവിക്ക് വേണ്ടി ഹണി സിംഗ് അഭിനയിച്ച ചില രംഗങ്ങളുടെ ചിത്രങ്ങളാണത്രേ ഇവ. ഹണി സിംഗ് ഇപ്പോഴും ജീവനോടെയുണ്ട്. അദ്ദേഹമിപ്പോൾ ഗ്ലോബല്‍ ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഉല്‍ഘാടനത്തിനായി ദുബൈയിലാണ്.


0608_honey-singh

honey-singh-2

honey-singh-1

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News