Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:41 am

Menu

Published on January 2, 2014 at 12:14 pm

പിണറായിയും ഫേസ് ബുക്കില്‍;ആദ്യ പോസ്റ്റുകള്‍ മന്ത്രിസഭയിലെ മാറ്റത്തെക്കുറിച്ചും പുതുവത്സരാശംസകളും

pinarayi-vijayan-opened-a-new-facebook-account

തിരുവനന്തപുരം: കാലിക പ്രസക്തിയുള്ള കാര്യങ്ങളും പ്രസ്ഥാനത്തിന്റെ പുതിയ പുതിയ ആശയങ്ങളും പങ്കുവയ്ക്കാന്‍ രാഷ്ട്രീയക്കാരും തങ്ങളുടെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങള്‍ പറയാന്‍ സിനിമാ താരങ്ങളും ഇക്കാലത്ത് സൈബര്‍ ലോകത്ത് സജീവമാണ്. പിണറായി വിജയനും തന്റെ രാഷ്ട്രീയം ജനങ്ങളുമായി പങ്കുവയ്ക്കാന്‍ ഒരു ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് തുറന്നിരിക്കുകയാണ്.പുതുവത്സര ദിനത്തിലാണു  പിണറായി വിജയന്‍ ഫേസ്ബുക്ക് ആരംഭിച്ചത്. ഒന്നര ദിവസത്തിനുള്ളില്‍ തന്നെ സഖാവിനു ലഭിച്ചതു 35,000 ലൈക്കുകള്‍. പുതുവത്സര ആശംസകളോടെ ചൊവ്വാഴ്ച വൈകുന്നേരമാണു ഫേസ്ബുക്ക് പേജ് തുടങ്ങിയത്. ഒന്നരലക്ഷത്തോളം പേര്‍ ഇതിനോടകം പേജ് സന്ദര്‍ശിച്ചു.പുതുവത്സര ദിനത്തില്‍ ആശംസകളറിയിച്ചുകൊണ്ടാണ് ആദ്യത്തെ പോസ്റ്റ്. ‘ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ജനകീയ കൂട്ടായ്മ ശക്തമാകുന്ന, സാമ്രാജ്യ വിരുദ്ധ നിലപാടുകള്‍ കൂടുതല്‍ കരുത്തു നേടുന്ന, ജനാധിപത്യ വിരുദ്ധ പ്രവണതകള്‍ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുന്ന, വര്‍ഗീയതയോട് സന്ധിയില്ലാതെ സമരം ചെയ്യുന്ന വര്‍ഷമാകട്ടെ 2014. പുതിയ വര്‍ഷത്തിലേക്ക് കടക്കുന്ന എല്ലാ സഹോദരങ്ങള്‍ക്കും ആശംസ.’ ഇങ്ങനെയാണ് ആദ്യ പോസ്റ്റ്. പിണറായിയുടെ ആദ്യ പോസ്റ്റ് വകുപ്പുമാറ്റത്തിനെതിരെ എന്നാല്‍ രണ്ടാമത്തെ പോസ്റ്റാകട്ടെ ആഭ്യന്തരമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത രമേശ് ചെന്നിത്തലയ്‌ക്കെതിരെയും. മന്ത്രി സഭയില്‍ മാറ്റം വരുത്തി വകുപ്പ് വീതം വെപ്പ് നടത്തിയതുകൊണ്ട് കോണ്‍ഗ്രസ്സിലെയോ യു ഡി എഫിലെയോ പ്രശ്‌നങ്ങള്‍ തീര്‍ക്കാം എന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കുന്നവരാണെന്ന് പിണറായി പറഞ്ഞു. ആഭ്യന്തര വകുപ്പും അത് കൈകാര്യം ചെയ്ത മന്ത്രിയുമാണ് യു ഡി എഫ് സര്‍ക്കാരിനെ ബാധിച്ച എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം എന്നാണ് വകുപ്പ് മാറ്റത്തിലൂടെ ഇപ്പോള്‍ കോണ്‍ഗ്രസ്സ് നേതൃത്വം വ്യക്തമാക്കിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പ്രതിസന്ധിയില്‍ എത്തിച്ച ആ തെറ്റുകള്‍ എന്തെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം ജനങ്ങളോട് തുറന്നു പറയണമെന്നും ചെയ്ത തെറ്റില്‍ പശ്ചാത്തപിക്കുന്നുണ്ടോ എന്ന് വകുപ്പ് നഷ്ടപ്പെട്ട മന്ത്രി വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.പിണറായിയുടെ പേരില്‍  നിരവധി  പേജുകളും അക്കൌണ്ടുകളും സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന സാഹചര്യത്തിലാണ്,  ഔദ്യോഗികമായി പേജ് ആരംഭിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News