Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: മദർ തെരേസയുടെ വിമർശിച്ച ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ.മദര്‍ തെരേസയുടെ ലക്ഷ്യം പാവപ്പെട്ടവരെ മതം മാറ്റി ക്രൈസ്തവരാക്കുകയായിരുന്നെന്ന ആര്‍.എസ്.എസ് നേതാവിന്റെ പ്രസ്താവനയോടാണ് കെജ്രിവാള്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്.. മദർ തെരേസ പരിശുദ്ധയായ വ്യക്തിത്വമായിരുന്നുവെന്നും അവരെ ദയവ് ചെയ്ത് വെറുതെ വിടണമെന്നും കേജരിവാൾ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. കൊൽക്കത്തയിലെ നിർമൽ ഹൃദയ് ആശ്രമത്തിൽ മദർ തെരേസക്കൊപ്പം കുറച്ചു കാലം സേവനത്തിൽ ഏർപ്പെടാനുള്ള ഭാഗ്യം തനിക്കുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.രാജസ്ഥാനിലെ ഒരു ചടങ്ങിനിടെയാണ് മോഹന്‍ ഭാഗവത് മദര്‍തെരേസയെ അപമാനിച്ച് സംസാരിച്ചത്. പാവങ്ങളെ മദര്‍ സേവിച്ചതിന്റെ മുഖ്യ ലക്ഷ്യം മതപരിവര്‍ത്തനമായിരുന്നെന്നായിരുന്നു മോഹന്‍ ഭഗവത് ആരോപിച്ചത്.
Leave a Reply