Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 12, 2026 10:01 am

Menu

Published on April 5, 2014 at 10:43 am

പ്ലസ്‌ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

plus-two-student-raped

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു.വിദ്യാർഥി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പടന്നക്കാട് ഒഴിഞ്ഞവളപ്പ് അനന്തന്‍പള്ളയിലെ അബ്ദുള്ളയുടെ മകനും സ്വത്ത്‌ ബ്രോക്കറുമായ അബ്ദുള്‍ഗഫൂറിനെതിരെ പോലീസ് കേസെടുത്തു.ഫെബ്രുവരി 22 ന് രാവിലെ കാഞ്ഞങ്ങാട് ബസ് സ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാർഥിയോട് അബ്ദുൾ ഗഫൂർ തൻറെ അമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയിലാണെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോകുകയും പിന്നീട് വിദ്യാർഥിയെ എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ലോഡ്ജ് മുറികളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് വിദ്യാർഥി പോലീസിൽ പരാതി നൽകിയത്.പെണ്‍കുട്ടിയെയും സ്വത്തുബ്രോക്കറെയും കാണാതായതിനാൽ പെണ്‍കുട്ടിയുടെ അച്ഛൻ പോലീസിൽ പരാതി നൽകിയിരുന്നു.ഇതിനെ തുടർന്ന് പോലീസ് കേസെടുക്കുകയും പിന്നീട് പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്നെ ആരും ഉപദ്രവിച്ചിട്ടില്ലെന്നാണ് പെണ്‍കുട്ടി കോടതിയിൽ പറഞ്ഞത്.എന്നാൽ പെണ്‍കുട്ടിയെ കോടതി കാസര്‍ഗോഡ് മഹിളാ മന്ദിരത്തിലേക്ക് അയയ്ച്ചു.അവിടെ നിന്ന് പെണ്‍കുട്ടി പരാതിയുമായി കോടതിലെത്തുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News