Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 14, 2026 6:34 am

Menu

Published on February 13, 2015 at 5:53 pm

ലോകകപ്പ് ടീമുകൾക്ക് ആശംസകളുമായി നരേന്ദ്ര മോഡി

pm-modi-conveys-best-wishes-to-world-cup-team

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയില്‍ നാളെ ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ പങ്കെടുക്കുന്ന സാര്‍ക്ക് രാജ്യങ്ങളുടെ ടീമുകള്‍ക്ക് ആശംസകള്‍ അറിയിച്ച് നരേന്ദ്രമോഡി.   ഇന്ന് രാവിലെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്, ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേന,  ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന, അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി എന്നിവരെ ടെലിഫോണില്‍ വിളിച്ചാണ് രാജ്യങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചത്.  മേഖലയിലെ ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും പ്രതീക്ഷ നല്‍കുകയും ചെയ്യുന്ന ക്രിക്കറ്റെന്ന് പ്രധാനമന്ത്രി പിന്നീട് ട്വീറ്റ് ചെയ്യുകയും ചെയ്തു.ലോകകപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലെ എല്ലാവര്‍ക്കും മോഡി ആശംസകള്‍ നേര്‍ന്നു. ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആദ്യ മത്സരം അഡ്‌ലെയ്ഡില്‍ ഞായറാഴ്ച നടക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News