Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: കലാഭവന്‍ മണിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്.മലയാളത്തിലെ ഒരു മികച്ച നടനെയാണ് നഷ്ടമായതെന്നും ഏറെ ദുഖമുണ്ടെന്നും പ്രധാനമന്ത്രി്യുടെ ഒൗദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു. കലാഭവന്‍ മണിയുടെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ പറയുന്നു.
ഇന്നലെ വൈകിട്ട് 7.15 ഓടെയായിരുന്നു നടന്‍ കലാഭവന്‍ മണി അന്തരിച്ചത്. കരള്‍-വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശനിയാഴ്ച്ച വൈകിട്ടാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Leave a Reply