Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 14, 2026 6:25 am

Menu

Published on February 12, 2015 at 10:36 am

‘മോഡി’ ക്ഷേത്രത്തിനെതിരെ നരേന്ദ്ര മോഡി

pm-modi-shocked-over-temple-built-on-his-name-in-gujarat

ന്യൂഡല്‍ഹി: തന്റെ പേരില്‍ ക്ഷേത്രം നിര്‍മ്മിച്ച സംഭവം ദുഖിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഇന്ത്യൻ പാരമ്പര്യത്തിന് എതിരാണെന്നും മോഡി ട്വിറ്ററിൽ കുറിച്ചു.നമ്മുടെ സംസ്‌കാരം ഇത്തരം കാര്യങ്ങള്‍ അല്ല നമ്മളെ പഠിപ്പിക്കുന്നത്. ഇങ്ങനെയുള്ള കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുതെന്നും പ്രധാനമന്ത്രി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.രാജ്‌കോട്ടിലെ ഗ്രാമത്തിലാണ് ബിജെപി അനുയായികള്‍ മോദിയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.  രണ്ട് വര്‍ഷം മുമ്പ് ക്ഷേത്രം നിര്‍മ്മിച്ച സ്ഥലത്ത് മോഡിയുടെ ചിത്രം വെച്ചിരുന്നു. മോഡി പ്രധാനമന്ത്രിയായതോടെയാണ് അനുയായികള്‍ ഇവിടെ ക്ഷേത്രം നിര്‍മ്മിച്ചത്.ഏകദേശം 7 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച ക്ഷേത്രം ഞായറാഴ്ച്ച തുറക്കുമെന്നായിരുന്നു വാര്‍ത്ത. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി മോഹന്‍ ഭായി കുണ്ടാരിയ ആണ് ക്ഷേത്രത്തിന്റെ ഉത്ഘാടനത്തിന് എത്തുമെന്ന് അറിയിച്ചിരുന്നത്. 1.65 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച മോഡി വിഗ്രഹവും ക്ഷേത്രത്തിനുള്ളിലുണ്ട്. ഒഡീഷയില്‍ നിന്നുള്ള ശില്‍പ്പികളാണ് വിഗ്രഹം നിര്‍മ്മിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News