Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 8, 2026 6:00 pm

Menu

Published on December 23, 2015 at 9:25 am

പ്രധാനമന്ത്രി ഇന്ന് റഷ്യയിലേക്ക്

pm-modi-to-visit-russia-today

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് റഷ്യയിലേക്ക്.മോസ്കോയില്‍ നടക്കുന്ന ഇന്ത്യ – റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയുടെ റഷ്യ സന്ദര്‍ശനം.ഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുഡിനുമായി ചര്‍ച്ച നടത്തും.റഷ്യയുമായി പ്രതിരോധ, ആണവ രംഗങ്ങളിലെ സഹകരണ കരാറുകളിൽ ഒപ്പുവെച്ചേക്കും.കൂടംകുളം ആണവനിലയത്തിന്റെ അഞ്ച്, ആറ് യൂണിറ്റുകളുടെ നിര്‍മാണമടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാവും. എസ്-400 മിസൈല്‍ പ്രതിരോധ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കാനും സാധ്യതയുണ്ട്. 24ന് മോസ്‌കോയില്‍ നടക്കുന്ന ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ സാംസ്‌കാരിക സമ്മേളനത്തില്‍ മോദി പ്രസംഗിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News