Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റില്‍ ഏറ്റവും അധികം സ്വാധീനമുള്ള 30 പേരുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. ടൈം മാഗസിന്‍ നടത്തിയ കണക്കെടുപ്പിലാണ് ഈ പുതിയ വിവരമുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയാണ് മുന്നില്‍. മോദിയുടെ സ്ഥാനം ഒബാമക്ക് തൊട്ടുപിന്നില്‍ രണ്ടാമതാണ്. ഹാരിപോര്‍ട്ടര്‍ പരമ്പരയുടെ ഉപജ്ഞാതാവ് ജെ.കെ റൗളിംഗ്, ഗായകന്‍ ടെയ്‌ലര്‍ സ്വിഫ്റ്റ്, പോപ്പ് ഗായിക ഷക്കീറ തുടങ്ങിയവരും പട്ടികയിലിടം നേടിയിട്ടുണ്ട്. ട്വിറ്റര്‍, ഫേസ്ബുക്ക് എന്നീ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ മൊത്തമായി മോദിക്ക് 3.80 കോടി ഫോളോവേഴ്‌സ് ഉള്ളതായാണ് ടൈം മാഗസിന്‍ പറയുന്നത്. രാഷ്ട്രീയ നേതാക്കളില്‍ ഒബാമ കഴിഞ്ഞാല്‍ ഏറ്റവും അധികം ഫോളോവേഴ്‌സ് ഉള്ളതും സാക്ഷാല്‍ മോഡിയാണ്.ജനങ്ങളിലേക്ക് എത്തുന്നതില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ക്കുള്ള പ്രധാന്യം ഇന്ത്യന്‍ നേതാക്കളില്‍ മറ്റാരെക്കാളും മനസ്സിലാക്കിയ നേതാവെന്നാണ് മോദിയെ ടൈം വിശേഷിപ്പിക്കുന്നത്.കിംകര്‍ദാഷിയന്‍, ജസ്റ്റിന്‍ ബീബര്‍, ചൈനീസ് സിനിമാ താരം യാവോ ചെന്‍, ഷാക്കിര, ജിമ്മി ഫാലണ്‍ എന്നിവരും പട്ടികയില്‍ ഇടം നേടി. ഹാരി പോര്‍ട്ടര്‍ നോവലുകളിലൂടെ ജനങ്ങളെ സ്വാധീനിച്ച ജെ.കെ റൗളിംഗ്, പാട്ടുകാരായ ടെയിലര്‍ സ്വിഫ്റ്റ്, ബിയോണ്‍സ് എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
Leave a Reply