Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: അടുത്ത മൂന്ന് ഒളിമ്പിക്സുകളിലേക്കുള്ള തയ്യാറെടുപ്പകൾക്കായി കർമ്മസമിതി രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്ത്രിസഭായോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. 2020, 2024, 2028 ഒളിമ്പിക്സുകളില്‍ ഇന്ത്യയുടെ സജീവമായ പങ്കാളിത്തവും പ്രകടനവും ഉറപ്പുവരുത്താന്‍ പദ്ധതി തയാറാക്കാന്‍ ദൗത്യസംഘത്തെ നിയോഗിച്ചു. കായികപരിശീലനം, തെരഞ്ഞെടുപ്പ് രീതി തുടങ്ങിയവയെക്കുറിച്ച് ദൗത്യസംഘം പദ്ധതി തയാറാക്കും. വിദഗ്ധരടങ്ങിയ സമിതിയെ അടുത്തദിവസം പ്രഖ്യാപിക്കും.റിയൊ ഒളിംപിക്സിൽ ജംബോ ടീമുമായി പോയിട്ടും മെഡൽ നേട്ടം രണ്ടിൽ ഒതുങ്ങിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മുൻകയ്യെടുത്ത് സമിതി രൂപീകരിക്കുന്നത്.
Leave a Reply