Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2026 10:28 pm

Menu

Published on March 3, 2015 at 1:05 pm

പാര്‍ലമെന്റിലെ കാന്റീനില്‍ ഉച്ചഭക്ഷണം കഴിച്ച് മോഡി ;29 രൂപയും കൊടുത്തു

pm-narendra-modi-eats-lunch-at-parliament-canteen-pays-rs-29

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ കാന്റീനില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ നരേന്ദ്ര മോഡിയെത്തി. പ്രധാനമന്ത്രിയെ കണ്ട് കാന്‍റീനിലുണ്ടായിരുന്ന എല്ലാവരും ആദ്യം അമ്പരന്നുവെങ്കിലും പിന്നീട് അവർ അദ്ദേഹത്തെ സന്തോഷത്തോടെ സ്വീകരിച്ചു. ഉച്ചഭക്ഷണത്തിന് എന്താണ് വേണ്ടതെന്ന് ആരാഞ്ഞ ജീവനക്കാരനോട് തയ്യാറാക്കി വച്ചിരിക്കുന്നതില്‍ എന്തും കഴിക്കാമെന്നായിരുന്നു മറുപടി. ആദ്യം കുറച്ചുവെള്ളവും സാലഡുമാണ് മോഡി കഴിച്ചത്. തുടര്‍ന്ന് സസ്യഭക്ഷണവും ഓര്‍ഡര്‍ ചെയ്തു. ചോര്‍, റൊട്ടി എന്നിവയും കൂട്ടുകറികളായ മസാലചേര്‍ത്ത കടുകിന്റെ ഇല, ആലു സബ്ജി, വന്‍ പയര്‍ ഉപയോഗിച്ചുള്ള രജ്മ, തൈര് എന്നിവയുമാണ് മോഡി കഴിച്ചത്. ഭക്ഷണത്തിന്റെ വിലയായ 29 രൂപയും നല്‍കിയാണ് മോഡി മടങ്ങിയത്.മോഡിക്കൊപ്പം ബിഹാറില്‍ നിന്നുള്ള ബി.ജെ.പി ഛേദി പസ്വാനും മറ്റു രണ്ടു പേരും ഭക്ഷണം കഴിക്കാനെത്തിയിരുന്നു. ഈ മാസം മുപ്പതോളം പാര്‍ലമെന്റംഗങ്ങള്‍ കാന്റിനിലുണ്ടായിരുന്നു. ഇവരുമായി സംസാരിച്ചാണ് മോഡി ഭക്ഷണം കഴിച്ചത്.

narendra-modi-lunch-

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News