Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2026 8:17 am

Menu

Published on February 18, 2015 at 10:46 am

എയ്‌റോ ഇന്ത്യ 2015 ന് ഇന്ന് തുടക്കം

pm-narendra-modi-inaugurates-aero-india-2015

ബംഗളുരു: രാജ്യത്തെ ഏറ്റവും വലിയ ഡിഫന്‍സ് – വ്യോമയാന പ്രദര്‍ശനമായ ‘എയ്‌റോ ഇന്ത്യ 2015’ ന് ഇന്ന് തുടക്കം.അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന പരിപാടി രാവിലെ ഒൻപത് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ബംഗളൂരുവിലെ യെലഹങ്കയിലെ വ്യോമസേനാ താവളത്തില്‍ ആണ് പ്രദര്‍ശനം നടക്കുക. ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നുമുള്ള 750 ലേറെ കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. വ്യോമരംഗത്തെ ഇന്ത്യയുടെ കരുത്ത് പ്രകടമാക്കുന്നതോടൊപ്പം വിദേശരാജ്യങ്ങളുടെ യുദ്ധവിമാനങ്ങളും വിസ്മയ കാഴ്ചയൊരുക്കും. ഇതിന് മുമ്പ് 1996 ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ദേവഗൗഡയാണ് എയ്റോ ഇന്ത്യക്ക് വന്നിട്ടുള്ളത്. വന്‍ പ്രതീക്ഷയോടെയാണ് വ്യോമയാന രംഗത്തെ ആഭ്യന്തര സംരംഭകര്‍ ‘എയ്‌റോ ഇന്ത്യ 2015 നെ’ കാണുന്നത്. അഞ്ചുദിവസം നീളുന്ന ഈ പ്രദര്‍ശനത്തിന് നാലര ലക്ഷത്തോളം സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 109 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധി സംഘങ്ങളും ഉന്നത ഉദ്യോഗസ്ഥരും, പ്രതിരോധ മേഖലയിലെ വിദഗ്ദ്ധരും, മന്ത്രാലയ സെക്രട്ടറിമാരും അടക്കമുള്ളവർ പ്രദർശനത്തിനെത്തും. ഫിബ്രവരി 18 മുതല്‍ 22 വരെയാണ് പ്രദര്‍ശനം നടക്കുന്നത്.പ്രദർശനത്തോടനുബന്ധിച്ച് വൻ സുരക്ഷാ സന്നാഹമാണ് നഗരത്തിൽ ഒരുക്കിയിട്ടുള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News