Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 2:00 pm

Menu

Published on March 16, 2015 at 11:24 am

തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച വിജയം നേടാനായത് തന്റെ വ്യക്തിപ്രഭാവം കൊണ്ടെന്ന് മോദി

pm-narendra-modi-saw-no-tv-was-enjoying-his-meditation-time-on-ls-poll-result-day

ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച വിജയം നേടാനായത് തന്റെ വ്യക്തിപ്രഭാവം കാരണം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിന്റെ മാധ്യമ ഉപദേശകന്‍ ലാന്‍സ് പ്രൈസ്  തയ്യാറാക്കിയ ‘ദ മോഡി ഇഫക്ട് – ഇന്‍സൈഡ് നരേന്ദ്ര മോഡീസ് ക്യാമ്പയിന്‍ ടു ട്രാന്‍സ്‌ഫോം ഇന്ത്യ’ എന്ന പുസ്തകത്തിലാണ് മോദിയുടെ ഈ  വെളുപ്പെടുത്തൽ.തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം മോദി ടിവി കാണുകയോ ഉച്ചവരെ ആരുമായും ആശയവിനിമയം നടത്തുകയോ ചെയ്തില്ലെന്നും പുസ്തകത്തില്‍ പറയുന്നു.2012ല്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തോടെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി താനാകുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ അതിനുവേണ്ടി പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. താനാണ് ഏകപ്രതീക്ഷയെന്ന പ്രതീതി ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയം ബിജെപിയുടേതല്ല. പകരം താന്‍ വിജയിച്ചുകാണാനാണ് ജനം ആഗ്രഹിച്ചത്. പ്രചാരണത്തിനായി സ്വകാര്യവിമാനങ്ങള്‍ ഉപയോഗിച്ചതിനെയും മോദി പറയുന്നു.തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിച്ച അരവിന്ദ് കെജ്‌രിവാളിനെ ഒരു എതിരാളിയായി വിലയിരുത്താനാകില്ല. കെജ്‌രിവാള്‍ ഒരു നഗരത്തിന്റെ മാത്രം നേതാവാണ്. പ്രചാരണവേദികളില്‍ കെജ്‌രിവാളിന്റെ പേര് ഉപയോഗിക്കാത്തത് കരുതികൂട്ടിയാണെന്നും മോഡി പറയുന്നു.അതേസമയം.ഗോധ്ര കലാപത്തെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.

modi effect

Loading...

Leave a Reply

Your email address will not be published.

More News