Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:20 am

Menu

Published on February 9, 2019 at 11:02 am

റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ ചർച്ച കേന്ദ്രം സുപ്രീംകോടതിയില്‍നിന്ന് മറച്ചുവച്ചു

pm-role-in-rafale-deal-silent-in-supreme-court

റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചർച്ച കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചില്ല. ഫ്രഞ്ച് സർക്കാർ ഇടപാടിന് ഗ്യാരന്റി നൽകുന്നില്ലെന്ന കാര്യവും അറിയിച്ചില്ല. കരാർ ചർച്ചകളുടെ ഉത്തരവാദിത്തം പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഏഴംഗ സംഘത്തിനെന്നാണ് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത്. ഇതോടെ റഫാല്‍ ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും മാധ്യമങ്ങളെ കാണും.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് സമാന്തര ചര്‍ച്ചയെ കുറിച്ച് ദ ഹിന്ദു ദിനപത്രം പുറത്തുവിട്ടതിന് പിന്നാലെയാണ് സമാന്തര ചര്‍ച്ചയുടെ വിവരങ്ങള്‍ കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചില്ലെന്നകാര്യവും പുറത്തുവരുന്നത്. ഫ്രഞ്ച് സര്‍ക്കാര്‍ ഇടപാടിന് സോവറിന്‍ ഗ്യാരന്റി നൽകുന്നില്ലെന്ന കാര്യവും അറിയിച്ചത് സമാന്തര ചര്‍ച്ചയിലാണ്. ഇതുമായി ബന്ധപ്പെട്ട് ഏഴംഗ സംഘം നടത്തിയ ചര്‍ച്ചയില്‍ സോവറിന്‍ ഗ്യാരന്‍റി വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. സൊവറിന്‍ ഗ്യാരന്‍റി നിലവില്‍ ഇല്ലെന്ന കാര്യവും അത് സുപ്രീംകോടതിയെ അറിയിച്ചില്ലെന്നുമുളള വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

റഫാലുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പുറത്തുവന്നതിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാന്‍ ഒരുങ്ങുകയാണ് രാഹുലും കോണ്‍ഗ്രസും. മോദിയ്ക്ക് കാവൽക്കാരന്‍റെയും കള്ളന്‍റെയും മുഖമാണെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ആക്രമണം അഴിച്ചുവിട്ടത്. ഒടുവിൽ മോദി പിടിക്കപ്പെട്ടു. താൻ പറഞ്ഞതെല്ലാം സത്യമെന്ന് തെളിഞ്ഞിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് 30000 കോടി രൂപയുടെ ഇടപാട് സുഹൃത്ത് അനിൽ അംബാനിയ്ക്ക് നൽകിയെന്ന് തെളിഞ്ഞതായും രാഹുൽ ആരോപിച്ചു.

Loading...

Leave a Reply

Your email address will not be published.

More News