Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:03 pm

Menu

Published on October 9, 2014 at 5:22 pm

തൃശ്ശൂരിൽ സ്കൂളിലെ കിണറിൽ വിഷാംശം;വെള്ളം കുടിച്ച 3 കുട്ടികൾ ആശുപത്രിയിൽ

poison-in-school-well3-students-hospitalized

തൃശൂർ: സ്‌കൂളിലെ കിണറ്റിൽ വിഷാംശം. തൃശൂർ പെരിങ്ങനം ആർ.എം.വി.എച്ച്.എസ്.എസ് സ്‌കൂൾ കിണറ്റിലെ വെള്ളത്തിലാണ് വിഷം കലർന്നത്. വെള്ളം കുടിച്ച മൂന്ന് കുട്ടികൾക്ക് അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ സാമൂഹ്യവിരുദ്ധരാണെന്നാണ് പോലീസ് നിഗമനം.കുട്ടികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർ പറഞ്ഞു.മുന്‍കരുതല്‍ എന്ന നിലയിലാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പോലീസിൻറെ അന്വേഷണത്തിൽ കിണറിന് സമീപത്ത് നിന്നും ഒഴിഞ്ഞ കീടനാശിനി കുപ്പി കണ്ടെടുത്തിട്ടുണ്ട്.ഇതില്‍ നിന്നുമാണ് വിഷാംശം കലര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News