Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ സംവിധായകന്‍ നാദിര്‍ഷ പലതും മറച്ചുവെക്കുന്നുവെന്ന് പൊലീസ്. നാദിര്‍ഷാ ചോദ്യം ചെയ്യലിനോട് സഹരിക്കുന്നില്ലെന്നും പലതും മറച്ച് വെക്കുന്നുവെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് ചില സുപ്രധാന വിവരങ്ങള്‍ നാദിര്‍ഷയോട് ചോദിച്ചിരുന്നു. എന്നാല്‍ ഇതിനൊന്നും കൃത്യമായ മറുപടി നാദിര്‍ഷ നല്‍കിയില്ല. മാത്രമല്ല നാദിര്‍ഷ നല്‍കിയ മൊഴി തൃപ്തികരമല്ലെന്നും പൊലീസ് അറിയിച്ചു. നാദിര്‍ഷയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ചോദ്യം ചെയ്യുന്നതിന് പരിമിതിയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
നേരത്തെ ഹൈക്കോടതി നല്‍കിയ ഇടക്കാല ഉത്തരവില്‍ കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷ അന്വേഷണ ഉദ്യോഗസ്ഥരോട് സത്യസന്ധമായി കാര്യങ്ങള്‍ പറയണമെന്നും അല്ലാത്ത പക്ഷം അക്കാര്യം രേഖാമൂലം കോടതിയെ അറിയിക്കാമെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനും പെരുമ്പാവൂര്‍ സി.ഐയുമായ ബൈജു പൗലോസ് മൂന്ന് പേജുള്ള റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറിയത്.
കഴിഞ്ഞ ദിവസം നാദിര്‍ഷയെ അഞ്ച് മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴികള്‍ പരിശോധിച്ചപ്പോളാണ് നാദിര്‍ഷ പല കാര്യങ്ങളും ബോധപൂര്‍വം മറച്ചുവെക്കാന്‍ ശ്രമിക്കുന്നത് ബോധ്യപ്പെട്ടതായി പൊലീസ് അറിയിച്ചത്.
Leave a Reply