Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 14, 2026 7:20 am

Menu

Published on December 17, 2013 at 3:59 pm

നടിയുടെ പരാതി;റിയാലിറ്റി ഷോ വേദിയില്‍ നിന്ന് നടനെ പൊലീസ് അറസ്റ്റ് ചെയ്തു

police-arrested-actor-armaan-kohli

മുംബൈ:ബിഗ് ബോസ് റിയാലിറ്റി ഷോ ചിത്രീകരിക്കുന്ന മുംബൈയിലെ ബംഗ്ലാവില്‍നിന്ന് നടന്‍ അര്‍മാന്‍ കോലിയെ പോലീസ് അറസ്റ്റു ചെയ്തു.ബ്രിട്ടീഷ് -പാകിസ്താനി നടി സോഫിയ ഹയാത്ത് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.റിയാലിറ്റി ഷോയ്ക്കിടെ കോലി തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും മോശമായ ഭാഷയില്‍ സംസാരിച്ചുവെന്നുമാണ് നടിയുടെ പരാതി.റിയാലിറ്റി ഷോയില്‍നിന്ന് അടുത്തിടെ പുറത്തായ ഹയാത്ത് ഡിസംബര്‍ 11 നാണ് സാന്റാക്രൂസ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.തുടര്‍ന്ന് പോലീസ് കേസെടുത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News